Sub Lead

ലോക്ക് ഡൗണിനെതിരേ സിപിഎം പിബി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ നടപടി വേണം

ലോക്ക് ഡൗണിനെതിരേ സിപിഎം പിബി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ നടപടി വേണം
X

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരുന്നതിനെതിരേ കടുത്ത വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ രംഗത്ത്. ലോക്ക് ഡൗണ്‍ ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ക്കു നേരെയുള്ള ആക്രമണമാണെന്നും ഇതുവഴി തൊഴിലില്ലായ്മ കുതിച്ചുയരുമെന്നും പിബി വിലയിരുത്തി. രാജ്യത്ത് 22 ശതമാനം വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് അവസരമുള്ളൂവെന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേഗത്തില്‍ തുറക്കാന്‍ സാഹചര്യമൊരുക്കണം. ഭൂരിഭാഗം സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ വൈഫൈ ഇല്ലെന്ന് പിബി ചൂണ്ടിക്കാട്ടി. രാജ്യത്തെ മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍ നല്‍കണം. രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളിലും വാക്‌സിന്‍ ദൗര്‍ലഭ്യമുണ്ട്. പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ പാര്‍ലമെന്റ് സമ്മേളനം കേന്ദ്രസര്‍ക്കാര്‍ തടസ്സപ്പെടുത്തുകയാണെന്നും ഇക്കാര്യത്തില്‍ സത്യസന്ധതയും സുതാര്യതയും കാണിക്കാന്‍ തയാറല്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. അസം-മിസോറം സംഘര്‍ഷം കേന്ദ്ര സര്‍ക്കാറിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പരാജയമാണെന്നും പിബി കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it