കോണ്‍ഗ്രസ് അവിശ്വാസത്തെ അനുകൂലിച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരിയില്‍ സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടു
ആലപ്പുഴ: സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആര്‍ രാജേന്ദ്ര കുമാറിനെതിരേ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. നാല് സിപിഎം അംഗങ്ങളും നാല് കോണ്‍ഗ്രസ് അംഗങ്ങളും അവിശ്വാസപ്രമേയത്തെ പിന്തുണച്ചതോടെയാണ് 25 വര്‍ഷം തുടര്‍ച്ചയായി സിപിഎം ഭരിച്ച രാമങ്കരി പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത്. പ്രസിഡന്റ് രാജേന്ദ്രകുമാറും നാല് സിപിഎം അംഗങ്ങളും അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. കൗണ്‍സില്‍ യോഗത്തില്‍ അവിശ്വാസം പാസായതിനു പിന്നാലെ പ്രസിഡന്റ് ആര്‍ രാജേന്ദ്രകുമാര്‍ പഞ്ചായത്ത് അംഗത്വവും പാര്‍ട്ടിയില്‍നിന്നും രാജിവച്ചതായി അറിയിച്ചു. ഇദ്ദേഹം സിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 22 വോട്ടിനാണ് രാജേന്ദ്ര കുമാര്‍ വിജയിച്ചത്. പാര്‍ട്ടി ശക്തികേന്ദ്രമായ വാര്‍ഡില്‍ 250 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കേണ്ടതാണെന്നും പാര്‍ട്ടിയിലെ വിഭാഗീയതയാണ് ഭൂരിപക്ഷം കുറച്ചതെന്നുമാണ് രാജേന്ദ്രകുമാറിന്റെ ആരോപണം.
RELATED STORIES
രാജ്യത്ത് ഒരിടത്തും അനുമതിയില്ലാതെ പൊളിക്കരുത്; ബുള്ഡോസര് രാജ്...
17 Sep 2024 10:03 AM GMTഗസയില് ഇനിയും നീണ്ട യുദ്ധത്തിന് ഹമാസ് തയ്യാര്: യഹ് യാ സിന്വാര്
17 Sep 2024 7:57 AM GMTജാമ്യ വ്യവസ്ഥയില് ഇളവ് തേടി സിദ്ദിഖ് കാപ്പന് സുപ്രിം കോടതിയില്
17 Sep 2024 6:46 AM GMTനടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്സര് സുനിക്ക് ജാമ്യം
17 Sep 2024 5:50 AM GMTമലപ്പുറത്ത് എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാള് ആശുപത്രിയില്
17 Sep 2024 4:36 AM GMTഉമര് ഖാലിദിന്റെ ജയില്വാസത്തിന് നാലാണ്ട്; ഡല്ഹി കലാപ ഗൂഢാലോചന കേസ്...
14 Sep 2024 5:20 AM GMT