മട്ടന്നൂരിനടുത്ത് സിപിഎം നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

X
BSR13 Jan 2021 4:45 PM GMT
കണ്ണൂര്‍: മട്ടന്നൂരുനടുത്ത് പഴശ്ശിയില്‍ സിപിഎം നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സിപിഎം പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സംശയം. തലയ്ക്കു പരിക്കേറ്റ് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷിനെ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സന്ദര്‍ശിച്ചു.
CPM leader was hacked near Mattannur
Next Story