Sub Lead

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം
X

തിരുവനന്തപുരം: തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപിയുടെ പ്രമുഖ നേതാവുമായ കെ അനില്‍കുമാറിന്റെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം. അനില്‍കുമാറിന്റെ ആത്മഹത്യയെ തുടര്‍ന്ന് ബിജെപി നടത്തുന്ന പ്രചാരണങ്ങള്‍ രക്ഷപ്പെടാനുള്ള പരവേശത്തിന്റെ ഭാഗമാണെന്നും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഫാം ടൂര്‍ സഹകരണ സംഘത്തിലെ ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ബിജെപി പ്രവര്‍ത്തകരെയും നേതാക്കളെയും താന്‍ സഹായിച്ചുവെന്നും എന്നാല്‍ അവര്‍ പണം കൃത്യമായി തിരിച്ചടയ്ക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ അനില്‍കുമാര്‍ വ്യക്തമാക്കുന്നുണ്ടെന്ന് സിപിഎം ആരോപിച്ചു. ഒടുവില്‍ എല്ലാ ബാധ്യതകളും തന്റെ തലയില്‍ കെട്ടിവെച്ചപ്പോള്‍ ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും കുറിപ്പില്‍ പറയുന്നു. മരണാനന്തരച്ചെലവുകള്‍ക്കായി 10,000 രൂപയും അദ്ദേഹം കുറിപ്പിനൊപ്പം കരുതിവെച്ചിരുന്നു. ഇത് ബിജെപിക്കാരുടെ പണം തന്റെ സംസ്‌കാരത്തിന് വേണ്ട എന്ന സന്ദേശം നല്‍കാനാണെന്ന് വി ജോയ് എംഎല്‍എ ആരോപിച്ചു.

അനില്‍കുമാറിന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാക്കള്‍ സമനില തെറ്റിയത് പോലെയാണ് പെരുമാറിയതെന്നും എംഎല്‍എ വിമര്‍ശിച്ചു. മരണവീട്ടിലെത്തിയ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍ എന്നിവരോട്, 'നിങ്ങളെല്ലാവരും കൂടി കൊലയ്ക്ക് കൊടുത്തില്ലേ' എന്ന് അനില്‍കുമാറിന്റെ ഭാര്യ പൊതുമധ്യത്തില്‍ ചോദിച്ചത് ബിജെപി നേതാക്കളെ വെട്ടിലാക്കി. ഈ ചോദ്യത്തിന് മുന്നില്‍ പകച്ചുനിന്ന നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരുടെ നേരെ തിരിയുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it