Sub Lead

ഹർത്താലിനെതിരായ സിപിഎം വിമർശനം; ചർച്ചയായി മട്ടന്നൂരിൽ കെഎസ്ആർടിസി ബസ് കത്തിച്ച് നാലുപേരെ കൊലപ്പെടുത്തിയ സംഭവം

കെഎസ്ആർടിസി ബസ് മട്ടന്നൂരിന് അടുത്ത് ചാവശേരിയിൽ എത്തിയപ്പോൾ വഴിയിൽ സിപിഎം പ്രവർത്തകർ തടഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരാൾ ബസിനുള്ളിൽ വച്ച് കത്തി അമർന്നു. രണ്ട് പേർ ആശുപത്രിയിൽ എത്തിച്ച ഉടൻ മരിച്ചു. ഒരാൾ ദിവസങ്ങളോളം ചികിൽസയിൽ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങി.

ഹർത്താലിനെതിരായ സിപിഎം വിമർശനം; ചർച്ചയായി മട്ടന്നൂരിൽ കെഎസ്ആർടിസി ബസ് കത്തിച്ച് നാലുപേരെ കൊലപ്പെടുത്തിയ സംഭവം
X

കോഴിക്കോട്: നേതാക്കളുടെ അന്യായ അറസ്റ്റിനെ തുടർന്ന് പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ നടന്ന ഒറ്റപ്പെട്ട ആക്രമണത്തെ ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തകർ ഉയർത്തിയ വിമർശനത്തിന് മറുപടിയായി പഴയ സിപിഎം അക്രമം കുത്തിപ്പൊക്കി സാമൂഹിക മാധ്യമങ്ങൾ. 1970ൽ അരങ്ങേറിയ ചാവശേരി ബസ് തീവെപ്പ് സംഭവം സിപിഎം നേതൃത്വത്തെ ഓർമ്മപ്പെടുത്തിയാണ് വിമർശനം.

കണ്ണൂരിൽ നടന്ന അക്രമത്തിന് പിന്നാലെ പോപുലർ ഫ്രണ്ട് നടത്തുന്നത് ഭീകരവാദ പ്രവർത്തനമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെ ചുവടുപിടിച്ചായിരുന്നു സിപിഎം പ്രവർത്തകർ ഹർത്താലിനെതിരേ വ്യാപക വിമർശനം അഴിച്ചുവിട്ടത്.

ഇതിന് പിന്നാലെയാണ് ചാവശേരി ബസ് കത്തിച്ച് 4 പേരെ കൊലപ്പെടുത്തിയ സിപിഎം അക്രമം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്. ഇതോടെ സിപിഎം സൈബർ അണികൾ പ്രതിസന്ധിയിലാവുകയും ചെയ്തു. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾക്ക് ഇനിയെന്തെങ്കിലും മൊഴിയാനുണ്ടോയെന്ന ചോദ്യമാണ് കൂടുതലും ഉയർന്നത്.

ചാവശ്ശേരി ബസ് തീവെപ്പ് സംഭവം

1970 ജനുവരി 21നാണ് മട്ടന്നൂരിനടുത്ത് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് സമരക്കാർ അഗ്നിക്ക് ഇരയാക്കിയത്. മട്ടന്നൂരിൽ നിന്നും ഒന്നര നാഴിക അകലെ പാലത്തിന് അടുത്തുവച്ചാണ് അമ്പതോളം പേർ മാരകായുധങ്ങളുമായി വന്ന് ഒരു സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് തടഞ്ഞു നിർത്തുകയും നാലു ഭാഗത്തു നിന്നും പെട്രോൾ ഒഴിച്ച് തീവച്ചു നശിപ്പിക്കുയും ചെയ്തത്. കെ എൽ റ്റി 6571 നമ്പറിലുള്ള ബസ്സാണ് സമരക്കാർ തീവച്ചു നശിപ്പിച്ചത്.

കെഎസ്ആർടിസി ബസ് മട്ടന്നൂരിന് അടുത്ത് ചാവശേരിയിൽ എത്തിയപ്പോൾ വഴിയിൽ സിപിഎം പ്രവർത്തകർ തടഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരാൾ ബസിനുള്ളിൽ വച്ച് കത്തി അമർന്നു. രണ്ട് പേർ ആശുപത്രിയിൽ എത്തിച്ച ഉടൻ മരിച്ചു. ഒരാൾ ദിവസങ്ങളോളം ചികിൽസയിൽ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങി.

അക്രമികൾ ബസ് തടഞ്ഞുനിർത്തിയ ഉടനെ ഡ്രൈവർ എം ശിവാനന്ദനെ വലിച്ചു താഴെയിട്ടു അതിമാരകമായി മർദ്ദിച്ചു. നാലു ഭാഗത്തു നിന്നും ആളിക്കത്തുന്ന തീയുടെ മധ്യത്തിൽപ്പെട്ട യാത്രക്കാർ കൂട്ടനിലവിളിയോടെ പുറത്തുചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊള്ളലോടു കൂടി പുറത്തു ചാടിയവർ പ്രാണഭീതിയോടെ ഓടുമ്പോൾ സമീപത്തെ ചാലിൽ വീഴുകപോലുമുണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കും മുമ്പ് തീ നാല് ഭാഗത്തുനിന്നും പടർന്നുവെന്നാണ് രക്ഷപ്പെട്ട ഒരു യാത്രക്കാരൻ വെളിപ്പെടുത്തിയത്.

കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നാല് പേർ ഒഴികെ ബാക്കിയുള്ള എല്ല യാത്രക്കാർക്കും സാരമായി പൊള്ളലേറ്റു. കൂത്തുപ്പറമ്പ്, തലശ്ശേരി ആശുപത്രികളിലാണ് പൊള്ളലേറ്റവരെ പ്രവേശിപ്പിച്ചത്. രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടാകുന്നത്. സമീപത്തുള്ള മട്ടന്നൂർ പോലിസ് സ്റ്റേഷനിൽ നിന്നും അപകട സ്ഥലത്തേക്ക് ആരും രക്ഷാപ്രവർത്തനത്തിന് എത്തിയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.

ഡ്രൈവർ ഓടിച്ചെന്ന് മട്ടന്നൂർ പോലിസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും സ്റ്റേഷനിൽ മൂന്ന് കോൺസ്റ്റബിൾമാർ മാത്രമാണ് ഉണ്ടായിരുന്നത്. കണ്ണൂരിൽ നിന്ന് പതിനൊന്ന് മണിയോടെ പോലിസ് സംഭവ സ്ഥലത്ത് എത്തിയത്. ഇതിനോടകം നാട്ടുകാരും മറ്റ് ബസുകളിൽ വന്ന യാത്രക്കാരും അടക്കം രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

1969 ഒക്ടോബർ അവസാനത്തോടെയാണ് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭ രാജിവച്ചത്. അതിനെ തുടർന്ന് അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഒരു ഇടക്കാല മന്ത്രിസഭ അധികാരത്തിൽ ഏറുകയുണ്ടായി. ഇക്കാലത്താണ് ചാവശേരി തീവെപ്പ് ഉണ്ടാകുന്നത്.

Next Story

RELATED STORIES

Share it