ഗവര്‍ണര്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം; രാഷ്ട്രീയമായും നിയമപരമായും നേരിടും
ധനമന്ത്രിയുടെ രാജി ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി.ദേശീയ തലത്തിലും ഗവര്‍ണര്‍ വിഷയം കൊണ്ടു വരും.ഗവര്‍ണറുടെ നീക്കം നിരീക്ഷിച്ച് സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കും.ഗവര്‍ണര്‍ സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച നടന്നു .

തിരുവനന്തപുരം:ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത്. രാഷ്ട്രീയപരമായും നിയമപരമായും നേരിടണമെന്ന് കേന്ദ്ര കമ്മറ്റിയില്‍ പൊതു അഭിപ്രായം.ധനമന്ത്രിയുടെ രാജി ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി.ദേശീയ തലത്തിലും ഗവര്‍ണര്‍ വിഷയം കൊണ്ടു വരും.ഗവര്‍ണറുടെ നീക്കം നിരീക്ഷിച്ച് സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കും.ഗവര്‍ണര്‍ സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച നടന്നു .
മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരേ ദേശീയതലത്തില്‍ പ്രചാരണം നടത്തുന്നതിനെ സംബന്ധിച്ചും കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തു വരുന്നതായാണ് വിവരം.
ഭരണത്തെ പോലും ബാധിക്കുന്ന തലത്തിലേക്കാണ് ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് നീങ്ങുന്നത്. സമീപകാല ചരിത്രത്തിലൊന്നും പാര്‍ട്ടിക്ക് സമാനമായ തരത്തിലുള്ള പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി ജാഗ്രതയോടെ നേരിടാനാണ് പാര്‍ട്ടിയുടെ ശ്രമം. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും പാര്‍ട്ടി തലത്തില്‍ ധാരണ ആയതായാണ് റിപ്പോര്‍ട്ട്.
കേരളത്തിലെ സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാര്‍ അജണ്ട ആണെന്നാണ് ശനിയാഴ്ച ആരംഭിച്ച സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ പൊതുവിലയിരുത്തല്‍. കേരളത്തില്‍ മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഫെഡറല്‍ തത്വങ്ങള്‍ക്കെതിരായ ഇത്തരം നടപടികള്‍ക്കെതിരെ ദേശീയ തലത്തില്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ഗവര്‍ണറുടെ നടപടിയില്‍ നിയമപരമായ ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ നിയമപരമായി ചോദ്യം ചെയ്യാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
RELATED STORIES
കോട്ടക്കല് നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര് ഒമ്പത് മുതല് മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില് വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല് പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന് പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്പ്പിക്കാന് വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT