- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഎഎ വിരുദ്ധ ഹര്‍ത്താലിനെ പിന്തുണച്ച സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി
സിപിഎം നാദാപുരം ഏരിയയിലെ വളയം ലോക്കല്‍ കമ്മിറ്റിയിലെ നിരവ് ബ്രാഞ്ച് അംഗമായ അഭി വളയത്തെയാണ് പാര്‍ട്ടി അംഗത്വത്തില്‍നിന്നു പുറത്താക്കിയത്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംയുക്ത സമരസമിതി നടത്തിയ ഹര്‍ത്താലിനെ പിന്തുണയ്ക്കുകയും അലന്‍-താഹ വിഷയത്തില്‍ യുഎപിഎ ചുമത്തിയതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തതിനു സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. സിപിഎം നാദാപുരം ഏരിയയിലെ വളയം ലോക്കല്‍ കമ്മിറ്റിയിലെ നിരവ് ബ്രാഞ്ച് അംഗമായ അഭി വളയത്തെയാണ് പാര്‍ട്ടി അംഗത്വത്തില്‍നിന്നു പുറത്താക്കിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അഭി വളയം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നവമാധ്യമങ്ങളിലെ ഇടപെടല്‍ പാര്‍ട്ടി വിരുദ്ധവും പാര്‍ട്ടി അംഗത്തിന് യോജിക്കാത്തതുമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തതെന്നാണ് അഭി വളയം പറയുന്നത്.
സിപിഎം പാര്‍ട്ടി മെബര്‍ഷിപ്പില്‍ നിന്നു എന്നെ പുറത്താക്കിയ വിവരം ഞാന്‍ നിങ്ങളെ അറിയിച്ചുകൊള്ളുന്നു എന്ന വരികളോടെയാണ് അഭി വളയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. അഭിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: നവമാധ്യമങ്ങളിലെ ഇടപെടല്‍ പാര്‍ട്ടി വിരുദ്ധവും പാര്‍ട്ടി അംഗത്തിന് യോജിക്കാത്തതുമാണെന്നു തന്നെ പുറത്താക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. കഴിഞ്ഞ കുറച്ചുകാലമായി അതിന് മാത്രം ഞാന്‍ എന്ത് ഇടപെടലാണ് നടത്തിയത് എന്ന് ഓര്‍ത്തപ്പോഴാണ് കാര്യം പിടികിട്ടിയത്. ഫേസ്ബുക്കാണ് പ്രശ്‌നം. എന്‍ആര്‍സി, സിഎഎ പിന്‍വലിക്കുക എന്ന ആവശ്യം മുന്‍നിര്‍ത്തി സംയുക്ത സമിതി കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. അതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്നേദിവസം ഹര്‍ത്താല്‍ വളയം അങ്ങാടിയില്‍ വിജയിച്ചിരുന്നു. വിരലിലെണ്ണാവുന്ന കടകള്‍ മാത്രമായിരുന്നു തുറന്ന് പ്രവര്‍ത്തിച്ചത്. അതും ഞാന്‍ പോസ്റ്റ് ചെയ്തു. അപ്പോള്‍ തന്നെ അത് വലിയ ചര്‍ച്ച ആയിരുന്നെന്ന് പിന്നീട് അറിഞ്ഞു. അത് എസ് ഡിപി ഐ ഹര്‍ത്താല്‍ അല്ലെ അവന്‍ എങ്ങനെയാ സപ്പോര്‍ട്ട് ചെയ്യുക. അതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ട്. പിന്നെ മറ്റൊരു വിഷയം അലനേയും താഹയേയും നിരുപാധികം മോചിപ്പിക്കുക, യുഎപിഎ പിന്‍വലിക്കാനും ഒരുപാട് പോസ്റ്റ് ഞാന്‍ പിന്നീട് ഇട്ടിരുന്നു. ഇതാണ് പാര്‍ട്ടി വിരുദ്ധം എന്ന് പറയുന്നത്. യുഎപിഎ വിഷയത്തില്‍ സിപിഎം നിലപാട് എന്താണ്?. പാര്‍ട്ടി വിരുദ്ധമാവണമെങ്കില്‍ പാര്‍ട്ടി നിലപാട് എന്താണന്ന് വ്യക്തമാവണ്ടേ. ഇതൊക്കെയാണ് പ്രധാനകാരണങ്ങളാവാന്‍ സാധ്യത. എന്‍ആര്‍സി, സിഎഎയ്‌ക്കെതിരേ ഒരു മുദ്രാവാക്യം വിളിച്ചാല്‍ പോലും പാര്‍ട്ടി വിരുദ്ധമാവുന്നു. നവമാധ്യമങ്ങളില്‍ മാത്രമല്ല പുറത്തും എനിക്ക് ഇതേ നിലപാടുകള്‍ തന്നെയാണ് ഉള്ളത്. അതിന് ഇപ്പോള്‍ എന്നെ എവിടുന്ന് പുറത്താക്കിയാലും എനിക്ക് ഒരു പുല്ലും സംഭവിക്കില്ല.
രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ തച്ചുതകര്‍ക്കുബോള്‍ അതിനെതിരേ തെരുവുകളില്‍ പോരാടുന്നവരോടപ്പം കൂടെയുണ്ടാവും. അതിന് ഒരു പ്രത്യയശാസ്ത്രവും മറിച്ചുനോക്കാനും ആഗ്രഹിക്കുന്നില്ലെന്നും അഭി വളയം ഫേസ്ബുക്കില്‍ കുറിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















