Sub Lead

പിഎം ശ്രീ പദ്ധതി: മുന്നണിയില്‍ തുടരുന്ന കാര്യം സെക്രട്ടേറിയറ്റിന് ശേഷം പറയാം- ബിനോയ് വിശ്വം

പിഎം ശ്രീ പദ്ധതി: മുന്നണിയില്‍ തുടരുന്ന കാര്യം സെക്രട്ടേറിയറ്റിന് ശേഷം പറയാം- ബിനോയ് വിശ്വം
X

തിരുവനന്തപുരം: വിദ്യഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള പിഎംശ്രീ പദ്ധതിയില്‍ ഇടതുസര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. മുന്നണിയില്‍ തുടരുമോ എന്ന കാര്യം സെക്രട്ടറിയേറ്റിന് ശേഷം പറയാമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 12.30ന് പ്രസ്താവനയുണ്ടാവും.

മന്ത്രിസഭയിലും ഇടതുമുന്നണി യോഗത്തിലും സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് വകവെക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്.

Next Story

RELATED STORIES

Share it