Sub Lead

ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിച്ചെന്നു സിപിഐ

ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിച്ചെന്നു സിപിഐ
X

ആലപ്പുഴ: ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിച്ചെന്നു സിപിഐ ജില്ലാ കൗണ്‍സില്‍. ചെങ്ങന്നൂര്‍, മാവേലിക്കര മേഖലകളില്‍ ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിച്ചെന്നാണ് ആരോപണം. സിപിഐ ജയിക്കണമെന്ന താല്‍പര്യം പലയിടത്തും സിപിഎമ്മിന് ഉണ്ടായിരുന്നില്ല. സിപിഐ മത്സരിച്ച പലയിടത്തും സിപിഎം വിമതര്‍ ഉണ്ടായിരുന്നു. കുട്ടനാട്ടില്‍ സിപിഎം-സിപിഐ ഭിന്നത തോല്‍വിക്കു കാരണമായെന്നും ജില്ലാ കൗണ്‍സില്‍ വിലയിരുത്തി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചില പ്രസ്താവനകളെ എതിര്‍ക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫില്‍ വിശ്വാസം കുറയാന്‍ കാരണമായി.

അതേസമയം, പല ജില്ലകളിലും എല്‍ഡിഎഫില്‍ മുന്നണി മര്യാദ പാലിച്ചില്ലെന്നും മുന്നണി നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്നും ഇന്ത്യന്‍ നാഷനല്‍ ലീഗ് (ഐഎന്‍എല്‍) സംസ്ഥാന സമിതി യോഗം. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ നാശം സൃഷ്ടിച്ചു. അതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിയെന്നും ഇതു തിരിച്ചടിയുണ്ടാക്കിയെന്നും യോഗം വിലയിരുത്തി.

Next Story

RELATED STORIES

Share it