Sub Lead

പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി;യുവാവിനായി വലവിരിച്ച് പോലിസ്

മൂന്നിയൂര്‍ മുട്ടിച്ചിറക്ക് സമീപം കലംകൊല്ലിയാറയിലാണ് സംഭവം. തലയും കാലുകളും കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ പശുക്കള്‍ ലൈംഗിക പീഡനത്തിനിരയായതായി മൃഗഡോക്ടര്‍ പരിശോധനയിലാണ് വ്യക്തമായത്.

പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി;യുവാവിനായി വലവിരിച്ച് പോലിസ്
X

മലപ്പുറം: മൂന്നിയൂരില്‍ യുവാവ് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തിരൂരങ്ങാടി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൂന്നിയൂര്‍ മുട്ടിച്ചിറക്ക് സമീപം കലംകൊല്ലിയാറയിലാണ് സംഭവം. തലയും കാലുകളും കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ പശുക്കള്‍ ലൈംഗിക പീഡനത്തിനിരയായതായി മൃഗഡോക്ടര്‍ പരിശോധനയിലാണ് വ്യക്തമായത്.

ഫാമിലെ രണ്ട് പശുക്കളാണ് പ്രകൃതിവിരുദ്ധ ലൈംഗിക ലൈംഗിക വൈകൃതത്തിന് ഇരായാക്കിയത്. പശുക്കളുടെ കാലുകളും തലയും കയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലും, വായയില്‍ വൈക്കോലുകള്‍ നിറച്ചനിലയിലും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃഗഡോക്ടറെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഇതോടെ പോലിസില്‍ പരാതി നല്‍കി.

ഫാമില്‍ നിന്നും ബാങ്കിടപാട് നടത്തിയ സ്ലിപ്പ് കണ്ടെത്തിയിതോടെയാണ് സംഭവത്തിന് പിന്നില്‍ സമീപവാസിയായ തമിഴ് യുവാവാണെന്ന സംശയം ഉയര്‍ന്നത്. ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുറ്റം സമ്മതിച്ചതായും ഇവര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവാവ് നാട്ടിലേക്ക് കടന്നതായാണ് സൂചന.ഇയാള്‍ക്കായി പോലിസ് അന്വേഷണം വ്യാപിപ്പിച്ചു.




Next Story

RELATED STORIES

Share it