Sub Lead

മധ്യപ്രദേശില്‍ ചന്തയിലെ അറവുകാര്‍ക്ക് നേരെ ഹിന്ദുത്വ ആക്രമണം; തിരിച്ചടിച്ച് അറവുകാര്‍, ഹിന്ദുത്വരെ രക്ഷിച്ച് പോലിസ്

മധ്യപ്രദേശില്‍ ചന്തയിലെ അറവുകാര്‍ക്ക് നേരെ ഹിന്ദുത്വ ആക്രമണം; തിരിച്ചടിച്ച് അറവുകാര്‍, ഹിന്ദുത്വരെ രക്ഷിച്ച് പോലിസ്
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ദമോ ജില്ലയില്‍ ചന്തയില്‍ അതിക്രമിച്ചു കയറി ഹിന്ദുത്വര്‍ അറവുകാരെ ആക്രമിച്ചു. ഹിന്ദുത്വരെ അറവുകാര്‍ കൈകാര്യം ചെയ്‌തെങ്കിലും പോലിസ് വന്ന് തടഞ്ഞു. തുടര്‍ന്ന് അറവുകാരെ അറസ്റ്റ് ചെയ്യുകയും ചന്തയിലൂടെ പരേഡ് നടത്തിപ്പിക്കുകയും ചെയ്തു. അറവ് ജോലിയില്‍ ഏര്‍പ്പെടുന്ന ഒമ്പതുപേരെയാണ് പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്.

പ്രദേശത്ത് പശുക്കളെ അറക്കുന്നതായി ഹിന്ദുത്വര്‍ കാലങ്ങളായി പ്രചരിപ്പിക്കുന്നുണ്ട്. അതിന് പിന്നാലെയാണ് വടികളും മറ്റുമായി ഹിന്ദുത്വര്‍ ചന്തയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. എന്നാല്‍, അറവുകാര്‍ പ്രതിരോധിച്ചു. ഇതോടെ പോലിസ് എത്തി അറവുകാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലിസ് നടപടി ഏകപക്ഷീയമാണെന്ന് അറവുകാരനായ മുരസലിന്‍ ഖുറേശി പറഞ്ഞു. '' ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായത്. അവരാണ് ഞങ്ങളെ ആക്രമിച്ചത്. ഞങ്ങള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. പോലിസിന് ഒരു എരുമയുടെ തലയാണ് ലഭിച്ചത്. എന്നിട്ടും പശുക്കശാപ്പ് നിയമപ്രകാരം കേസെടുത്തു. ഞങ്ങളെ ആക്രമിച്ചവര്‍ക്കെതിരേ നടപടിയില്ല.''-മുരസലീന്‍ ഖുറേശി പറഞ്ഞു. അക്രമം കാണിക്കുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്ന് മാത്രമാണ് ദമോ എസ്പി പറഞ്ഞത്. മുസ്‌ലിംകളെ ആക്രമിക്കാന്‍ പശുക്കശാപ്പ് ആയുധമാക്കുന്നതായി 60 കാരനായ അറവുകാരന്‍ റഹ്‌മത്ത് അലി പറഞ്ഞു. നിയമം മുസ് ലിംകളെ സഹായിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Next Story

RELATED STORIES

Share it