- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് മുന്നറിയിപ്പുകൾ അവഗണിച്ചു; മോദി ശ്രദ്ധ കൊടുത്തത് വിമർശനങ്ങൾ ഇല്ലാതാക്കാൻ: അന്താരാഷ്ട്ര മെഡിക്കൽ ജേണൽ
കൊവിഡ് പ്രതിരോധത്തെക്കാൾ പ്രധാനമന്ത്രി ശ്രദ്ധ കൊടുത്തത് ട്വിറ്ററിൽ ഉയരുന്ന വിമർശനങ്ങൾ ഇല്ലാതാക്കാനാണൈന്ന് ലാൻസെറ്റിന്റെ എഡിറ്റോറിയൽ ആരോപിക്കുന്നു.

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് രോഗവ്യാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമർശനവുമായി അന്താരാഷ്ട്ര മെഡിക്കൽ ജേണൽ ലാൻസെറ്റിന്റെ മുഖപ്രസംഗം. ആഗസ്ത് ഒന്നിനകം ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ 10 ലക്ഷം കടക്കുമെന്നാണ് പഠനം പറയുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സ്വയം വരുത്തിവെച്ച മഹാദുരന്തത്തിന് മോദി സർക്കാരിനായിരിക്കും പൂർണ ഉത്തരവാദിത്തമെന്ന് ലാൻസെറ്റ് കുറ്റപ്പെടുത്തി.
കൊവിഡ് പ്രതിരോധത്തെക്കാൾ പ്രധാനമന്ത്രി ശ്രദ്ധ കൊടുത്തത് ട്വിറ്ററിൽ ഉയരുന്ന വിമർശനങ്ങൾ ഇല്ലാതാക്കാനാണൈന്ന് ലാൻസെറ്റിന്റെ എഡിറ്റോറിയൽ ആരോപിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷൻ ഉദ്ധരിച്ചുകൊണ്ടുള്ള എഡിറ്റോറിയലിലാണ് രൂക്ഷ വിമർശനം.
വിമർശനങ്ങൾ അടിച്ചമർത്താൻ പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും ലാൻസെറ്റ് കുറ്റപ്പെടുത്തി. കൊവിഡിന്റെ സൂപ്പർ സ്‌പ്രെഡ് ഉണ്ടാകുമെന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിച്ചതെന്നും ലാൻസെറ്റ് പറയുന്നു. അനുമതി നൽകി. രാഷ്ട്രീയ റാലികൾ നടത്തിയെന്നും ആരോപണം ഉണ്ട്.
കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളുണ്ടായിട്ടും കേന്ദ്ര സർക്കാർ അപകടം കഴിഞ്ഞു എന്ന തരത്തിലാണ് പെരുമാറിയത്. സർക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മാസങ്ങളോളം കൂടിയിട്ടില്ലെന്നും ലാൻസെറ്റ് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യ ആർജ്ജിത പ്രതിരോധ ശേഷി നേടിയെന്ന തരത്തിലുള്ള പ്രസ്താവനകൾ തയ്യാറെടുപ്പുകളില്ലാതാക്കി.
ഇന്ത്യയുടെ വാക്‌സിനേഷൻ നയത്തിൽ സംസ്ഥാനങ്ങളോട് ആലോചിക്കാതെ മാറ്റം വരുത്തിയത് സംസ്ഥാന തലത്തിലെ വാക്‌സിനേഷൻ പദ്ധതികളെ പ്രതിസന്ധിയിലാക്കി. രാജ്യത്ത് വാക്‌സിനേഷൻ എത്രയും വേഗത്തിൽ നടപ്പിലാക്കണമെന്നും കൃത്യമായ വിവരങ്ങൾ പങ്കുവെക്കാൻ സർക്കാർ തയ്യാറാകണമെന്നും ലാൻസെറ്റ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ആധികാരിക മെഡിക്കൽ ജേണലുകളിലൊന്നാണ് ബ്രിട്ടനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ലാൻസെറ്റ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















