കൊവിഡ് കുത്തിവയ്പ് സ്വീകരിക്കുന്നത് മൂലം നോമ്പ് നഷ്ടപ്പെടില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: കൊവിഡ് കുത്തിവയ്പ് സ്വീകരിക്കുന്നത് മൂലം നോമ്പ് നഷ്ടപ്പെടില്ലെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കൊവിഡ് കാരണം പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ സമൂഹം മുന്നോട്ടുവരണം. പട്ടിണിയും പ്രയാസവുമുള്ളവര്ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളിലും മറ്റിടങ്ങളിലും അധികൃതര്‍ നിര്‍ദേശിക്കുന്ന മുന്‍കരുതലുകളും നിയന്ത്രണങ്ങളും പാലിക്കണം. മാസ്ക് ധരിക്കുക, കൈകള്‍ കഴുകുക തുടങ്ങിയ മുന്‍കരുതലുകള്‍ എല്ലാ വിശ്വാസികളും കര്‍ശനമായി പാലിക്കണം. വലിയ ജനക്കൂട്ടം ഒരുമിച്ചു കൂടൂന്ന ചടങ്ങുകള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണം. ഇഫ്താറുകള്‍ നിയന്ത്രണങ്ങളോടെ നടത്തണമെന്നും ജിഫ്രി തങ്ങള്‍ അഭ്യര്‍ഥിച്ചു.
Covid vaccination does not end fasting: Jiffri Muthukoya Thangal
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT