Sub Lead

ഖത്തറില്‍ ഇന്ന് 165 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ ഇന്ന് 165 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ദോഹ: ഖത്തറില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 62 വിദേശത്ത് നിന്ന് എത്തിയവരാണ്. രാജ്യത്ത് ഇന്ന് കൊവിഡ് മരണമില്ല. ഇതുവരെ 604 പേരാണ് ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 222 പേര്‍ രോഗമുക്തി നേടി. 2,140 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 22 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 84 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,31,349 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,869 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 45,50,682 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 82.9 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു.

Next Story

RELATED STORIES

Share it