Sub Lead

കണ്ണൂരില്‍ ഇന്ന് 74 പേര്‍ക്ക് കൊവിഡ്; 140 പേര്‍ക്ക് രോഗമുക്തി

കണ്ണൂരില്‍ ഇന്ന് 74 പേര്‍ക്ക് കൊവിഡ്; 140 പേര്‍ക്ക് രോഗമുക്തി
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 63 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ആറുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3883 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 140 പേരടക്കം 2927 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ ഉള്‍പ്പെടെ 38 പേര്‍ മരണപ്പെട്ടു. ബാക്കി 918 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

Covid update: 74 cases in Kannur today




Next Story

RELATED STORIES

Share it