Sub Lead

ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരിച്ച യുവാവിനു കൊവിഡ്; കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കബറടക്കി

ബുധനാഴ്ച ഉച്ചക്കാണ് മാളിയേക്കല്‍ തട്ടാന്‍പടി പാലോട്ടില്‍ ഇര്‍ഷാദ് അലിയെ (29) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരിച്ച യുവാവിനു കൊവിഡ്; കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കബറടക്കി
X

കാളികാവ്: ദുബയിയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനു കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ഉച്ചക്കാണ് മാളിയേക്കല്‍ തട്ടാന്‍പടി പാലോട്ടില്‍ ഇര്‍ഷാദ് അലിയെ (29) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടത്തിന് മുന്നോടിയായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ച് നടത്തിയ പരിശോധന യിലാണ് ഇര്‍ഷാദലിക്ക്‌െകാവിഡ് സ്ഥിരീകരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ച ഭക്ഷണം നല്‍കാന്‍ പിതൃസഹോദരന്മാര്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു.

ദുബയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഇര്‍ഷാദിന് അവിടെ വെച്ച് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അസുഖം ഭേദമായതിന് ശേഷം ഈ മാസം നാലിനാണ് നാട്ടിലെത്തിയത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ തനിച്ച് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇര്‍ഷാദലിക്ക് രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. വിദേശത്തു നിന്നും കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചത് ദുരൂഹമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിലപാട്. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് ഏഴോടെ മാളിയേക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇതോടെ ചോക്കാട് പഞ്ചായത്തില്‍ ഇത് വരേ രണ്ട് പേര്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ചു. രണ്ട് പേരും മാളിയേക്കല്‍ പ്രദേശത്തുകാരാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ജെഎച്ച്‌ഐ വി കെ അന്‍വറിന്റെ നിര്‍ദേശ പ്രകാരം ഇര്‍ശാദലിയുടെ പിതൃസഹോദരന്‍ ജാഫറലി, മൂച്ചിക്കല്‍ സഫ്‌വാന്‍, മൂക്കുമ്മല്‍ നസീര്‍, കണ്ണഞ്ചീരി ഷാജഹാന്‍, നൗഷാദ് പുന്നപ്പാല തുടങ്ങിയവര്‍ ഖബറടക്ക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എല്ലാവരുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്ന ഇര്‍ഷാദലിയുടെ ആകസ്മിക വിയോഗത്തിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍.


Next Story

RELATED STORIES

Share it