Sub Lead

കൊവിഡ് സാമൂഹിക വ്യാപന സാധ്യത: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍

കൊവിഡ് സാമൂഹിക വ്യാപന സാധ്യത: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍
X

തിരുവനന്തപുരം: കൊവിഡ് സാമൂഹിക വ്യാപന സാധ്യത ഉയര്‍ന്നതോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. സമ്പര്‍ക്കത്തിലൂടെയും യാതൊരു യാത്രാപശ്ചാത്തലവുമില്ലാത്തവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ഇന്നു രാവിലെ ഏഴുമുതല്‍ ഒരാഴചത്തേക്ക് കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കുക. തിരുവനന്തപുരം ജില്ലയിലെ കോടതികളില്‍ കേസുകള്‍ പരിഗണിക്കില്ല. ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴി പരിഗണിക്കാനാണു തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത യോഗത്തിലെ നിര്‍ദേശപ്രകാരമാണ്് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അടുത്ത ഏഴുദിവസം പൊതുഗതാഗതം ഉണ്ടാവില്ല. സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആശുപത്രികള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനു തടസ്സമില്ല.

മെഡിക്കല്‍ ഷോപ്പുകളും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കാന്‍ അനുമതിയുണ്ട്. പോലിസ് ആസ്ഥാനവും പ്രവര്‍ത്തിക്കും. ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും വീട്ടില്‍ തന്നെ കഴിയണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അവശ്യ സാധനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ കടകളില്‍ പോവുന്നതിനു വിലക്കുണ്ട്. ആവശ്യക്കാര്‍ വിവരം പോലിസിനെ അറിയിച്ചാല്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കും. ഇതിനായി പ്രത്യേക നമ്പര്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകടകളില്‍ പോവാന്‍ സത്യവാങ്മൂലം വേണം.

Covid social expansion potential: Triple lock down effect in Thiruvananthapuram



Next Story

RELATED STORIES

Share it