കൊവിഡ്: ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യനില വീണ്ടും ഗുരുതരം

ചെന്നൈ: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യനില വീണ്ടും മോശമായതായി റിപോര്‍ട്ട്. അരുമ്പാക്കം എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രി അധികൃതകര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാലസുബ്രഹ്‌മണ്യം വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ ജീവന്‍ നിലനിര്‍ത്തുകയാണെന്നു ബുള്ളറ്റിനില്‍ പറയുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍ ഗുരുതരമാണെന്നു പറയുന്നുണ്ടെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മകന്‍ എസ് പി ചരണ്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് എസ് പി ബാലസുബ്രഹ്‌മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 13നു രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നെങ്കിലും വ്യാഴാഴ്ച രാത്രിയോടെ ആരോഗ്യനില മോശമാവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു.
COVID: singer SPB's health again critical
RELATED STORIES
ഏഷ്യന് ഗെയിംസ്; അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ മെഡല്: വനിതകളുടെ...
29 Sep 2023 3:52 PM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTഗ്രോവാസുവിനെ ജയിലില് സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല് ...
29 Sep 2023 1:38 PM GMTനാരി ശക്തി വന്ദന് അധീനിയം; വനിതാ സംവരണം നിയമമായി; മന്ത്രാലയം...
29 Sep 2023 1:28 PM GMTകാവേരി പ്രശ്നം; കര്ണാടക ബന്ദിനെ തുടര്‍ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMT