Sub Lead

കൊവിഡ്: നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കലക്ടറെ തിരിച്ചെടുത്തു; ഗണ്‍മാന്‍ ഇപ്പോഴും പുറത്ത്

എന്നാല്‍ ഇവരോടൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗണ്‍മാന്‍ സുജിത്തിനെ തിരിച്ചെടുക്കാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. താന്‍ ചെയ്ത കുറ്റം എന്താണെന്ന് ഇതുവരെ മനസ്സിലായില്ലെന്നാണ് സുജിത്ത് പറയുന്നത്. ഇനി ജോലിയില്‍ കയറിയാലും ഒരു തെറ്റ് പോലും ചെയ്യാത്ത തന്റെ ഇന്‍ക്രിമെന്റും മറ്റും നഷ്ടപ്പെടുമെന്നാണ് ഇദ്ദേഹം പറയുന്നത്.

കൊവിഡ്: നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കലക്ടറെ തിരിച്ചെടുത്തു; ഗണ്‍മാന്‍ ഇപ്പോഴും പുറത്ത്
X

കൊല്ലം: വിദേശ യാത്ര ചെയ്തതിനു ക്വാറന്റൈനില്‍ കഴിയാനുള്ള നിര്‍ദേശം ലംഘിച്ച് നാട്ടിലേക്കു മുങ്ങിയ സബ് കലക്ടര്‍ക്ക് വീണ്ടും നിയമനം. കൊല്ലം സബ്കലക്ടറും ഉത്തര്‍പ്രദേശ് സ്വദേശിയുമായ അനുപം മിശ്ര ക്വാറന്റൈന്‍ ലംഘിച്ച് കാണ്‍പൂരിലെ വീട്ടിലേക്ക് പോയത് വിവാദമായിരുന്നു. ഇതോടനുബന്ധിച്ച് അദ്ദേഹത്തെയും ഗണ്‍മാനെയും ഡ്രൈവറെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഗുരുതര കുറ്റം ചെയ്ത സബ് കലക്ടര്‍ ഒരാഴ്ച്ച മുമ്പ് ആലപ്പുഴ സബ് കലക്ടറായി വീണ്ടും ചുമതലയേറ്റു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അടുത്ത ബന്ധുവായ സബ് കലക്ടര്‍ക്ക് ഇത്രയും ഗുരുതര കുറ്റം ചെയ്തിട്ട് കിട്ടിയ ശിക്ഷ വാക്കാലുള്ള ശാസന മാത്രമാണ്. അദ്ദേഹത്തിന്റെ ഡ്രൈവറും ഇതിനകം ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ ഇവരോടൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗണ്‍മാന്‍ സുജിത്തിനെ തിരിച്ചെടുക്കാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. താന്‍ ചെയ്ത കുറ്റം എന്താണെന്ന് ഇതുവരെ മനസ്സിലായില്ലെന്നാണ് സുജിത്ത് പറയുന്നത്. ഇനി ജോലിയില്‍ കയറിയാലും ഒരു തെറ്റ് പോലും ചെയ്യാത്ത തന്റെ ഇന്‍ക്രിമെന്റും മറ്റും നഷ്ടപ്പെടുമെന്നാണ് ഇദ്ദേഹം പറയുന്നത്. മാര്‍ച്ച് 17നു ക്വാറന്‍ൈനില്‍ പ്രവേശിക്കാന്‍ അറിയിപ്പ് കൊടുത്തിട്ടും അത് ലംഘിച്ച് 19നു തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയെന്നു പറഞ്ഞാണ് സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്.

എന്നാല്‍ തന്നോട് ക്വാറന്‍ൈനില്‍ പോവാന്‍ ആരും അറിയിപ്പും തന്നിട്ടില്ലെന്ന് സുജിത്ത് പറഞ്ഞു. മാത്രമല്ല, 19നു മാത്രമാണ് സുജിത്ത് വിദേശയാത്ര നടത്തി എന്നുപറയുന്ന സബ് കലക്ടറുമായി ബന്ധപ്പെടുന്നത്. അദ്ദേഹം 19നാണ് വിദേശത്ത് നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലേക്കു വരുന്നത്. അന്ന് അദ്ദേഹത്തെ വിളിക്കാന്‍ പോയത് സുജിത്തും ഡ്രൈവറും കൂടിയാണ്. പിന്നെയെന്തിനാണ് മാര്‍ച്ച് 17 മുതല്‍ 27 വരെ 10 ദിവസത്തെ ക്വാറന്‍ൈനില്‍ പോവാന്‍ പറയേണ്ട ആവശ്യമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. ഇത് മാത്രമല്ല 17 മുതല്‍ 27 വരെ 10 ദിവസത്തെ ക്വാറന്‍ൈന്‍ എന്നുള്ളത് എന്തൊരു കണക്കാണ്. അന്നൊക്കെ 14 ദിവസമായിരുന്നു ക്വാറന്റൈന്‍ കാലാവധി. കൂടാതെ മാര്‍ച്ച് 19നു സബ്കലക്ടറെ വിളിക്കാന്‍ പോയത് ഡ്യൂട്ടിയുടെ ഭാഗമായിട്ട് അദ്ദേഹം വിളിച്ചതിനാലാണെന്നും സുജിത്ത് പറയുന്നു. അന്ന് വിളിക്കാന്‍ പോയില്ലെങ്കില്‍ ഡ്യൂട്ടി ചെയ്തില്ലെന്നും പറഞ്ഞ് അന്നുതന്നെ നടപടി ഉണ്ടായേനെ.

സബ്കലക്ടര്‍ വിദേശയാത്ര നടത്തിയ കാര്യം തനിക്ക് അറിയില്ലെന്നും ഉത്തര്‍പ്രദേശില്‍ നിന്നാണ് വരുന്നത് എന്നാണ് താന്‍ കരുതിയതെന്നും സുജിത്ത് പറയുന്നു. അന്ന് കൊറോണ തുടങ്ങിയ സമയം ആയതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇല്ലായിരുന്നു. മാര്‍ച്ച് 19നു സബ് കലക്ടര്‍ വരികയും അന്നുരാത്രി തന്നെ സബ് കലക്ടര്‍ തിരികെ പോവുകയും ചെയ്തു. ബാംഗ്ലൂരിലേക്ക് പോവുകയാണെന്നും പിറ്റേദിവസം ഉച്ചയോടെ തിരികെയെത്തുമെന്നും സ്വകാര്യ വാഹനത്തില്‍ വീട്ടില്‍ എത്തിച്ചേരുമെന്നും ഞാന്‍ വിളിച്ചാല്‍ മാത്രം തന്റെ അടുത്ത് വന്നാല്‍ മതിയെന്നും സബ് കലക്ടര്‍ പറഞ്ഞിരുന്നു. സസ്‌പെന്‍ഷനില്‍ ആയതോടെ തന്നോട് ക്വാറന്റൈനില്‍ പോവാന്‍ ആരും പറഞ്ഞിട്ടില്ല എന്നതിന് തെളിവായി കൊല്ലം ഡിഎംഒയുടെ കൈയില്‍ നിന്നുള്ള വിവരവകാശ രേഖയും സുജിത്ത് ചൂണ്ടിക്കാട്ടുന്നു. കൊല്ലം പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നു വിവരാവകാശം ചോദിച്ചപ്പോള്‍ അവര്‍ കൃത്യമായ മറുപടി നല്‍കിയില്ല. മറ്റുള്ളവരെയെല്ലാം ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചിട്ടും തന്നെ മാത്രം പുറത്തു നിര്‍ത്തുന്നതിന്റെ കാരണം തേടുകയാണ് സുജിത്ത്.

Next Story

RELATED STORIES

Share it