Sub Lead

കൊവിഡ്: പട്ടാമ്പി സ്വദേശിനി മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചു

കൊവിഡ്: പട്ടാമ്പി സ്വദേശിനി മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചു
X

പാലക്കാട്: ജില്ലയിലെ പട്ടാമ്പി വിളയൂര്‍ സ്വദേശിനി പാത്തുമ്മ(76) കൊവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കടുത്ത ശ്വാസതടസ്സവും വയറുവേദനയുമായാണ് ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പാത്തുമ്മയെ കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്. ക്രിറ്റിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കൊവിഡ്, ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തിയതോടെ കൊവിഡ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. രോഗിയുടെ ആരോഗ്യസ്ഥിതി വഷളായതോടെ നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്ലാസ്മ തെറാപ്പി, കടുത്ത കൊവിഡ് ന്യൂമോണിയ ബാധിതര്‍ക്ക് മാത്രം കൊടുക്കുന്ന ഇഞ്ചക്്ഷന്‍ റംഡസവിര്‍ എന്നിവ നല്‍കി. ചികില്‍സയോട് പ്രതികരിക്കാതെ ആഗസ്ത് എട്ടിന് ഉച്ചയ്ക്ക് 1.40ന് പാത്തുമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Covid: Pattambi native dies in Manjeri



Next Story

RELATED STORIES

Share it