Sub Lead

കൊവിഡ്: സന്ദര്‍ശക വിസയിലെത്തിയ നിലമ്പൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

വന്ദേഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്ക് തിരിച്ചുവരാനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും മകന്‍ ശ്രീജിത്ത് ടിക്കറ്റ് ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാത്രാ തലേന്ന് മകന്‍ ശ്രീജിത്തിനു കൊവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കളുടെ യാത്ര നീട്ടിവച്ചു.

കൊവിഡ്: സന്ദര്‍ശക വിസയിലെത്തിയ നിലമ്പൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു
X


മലപ്പുറം: കൊവിഡ് ബാധിച്ച് നിലമ്പൂര്‍ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. നിലമ്പൂര്‍ നറുകര സ്വദേശി കേശവന്‍(74) ആണ് മരിച്ചത്. മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പ്രൈവറ്റ് സെക്രട്ടറി, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എം എം ഹസന്‍ എന്നിവരുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എന്നീ നിലകളില്‍ ജോലി ചെയ്തിരുന്നു. ദമ്മാമിലെ ഫ്യൂവല്‍ ലോജിസ്റ്റിക് കമ്പനിയില്‍ ജോലി ചെയ്യുന്ന മകന്‍ ശ്രീജിത്തിന്റെ അടുത്ത് ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് ഭാര്യ ജയശ്രീക്കൊപ്പം സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു. കൊവിഡ് കാരണം വിമാനസര്‍വീസ് നിര്‍ത്തിയതിനാല്‍ മടങ്ങാനായില്ല. വന്ദേഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്ക് തിരിച്ചുവരാനായി ടിക്കറ്റ് ബുക്ക് ചെയ്ത് മകന്‍ ശ്രീജിത്ത് ടിക്കറ്റ് വാങ്ങിയിരുന്നു. എന്നാല്‍ അടുത്ത ദിവസം മ കന്‍ ശ്രീജിത്തിനു കൊവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കളുടെ യാത്ര നീട്ടിവച്ചു.

ശ്രീജിത്തിന്റെ രോഗം മാറിയെങ്കിലും 12 ദിവസം മുമ്പ് കേശവനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ പ്രമേഹരോഗ ബാധിതനായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് കേശവന്‍ മരണപ്പെട്ടത്. ഡല്‍ഹി കേരളാ ഹൗസില്‍ ജോലി ചെയ്തിരുന്ന കേശവനെ മുന്‍ മന്ത്രി സി എച്ച് മുഹമ്മദ് കോയയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. പിന്നീട് മന്ത്രിമാരായ എം എം ഹസന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി. എം എം ഹസന്‍ മന്ത്രിയായിരിക്കെ നോര്‍ക്ക(പ്രവാസികാര്യ വകുപ്പ് )ക്കു തുടക്കം കുറിച്ചപ്പോള്‍ കേശവന്‍ ആ വകുപ്പിന്റെ പ്ര ധാനിയായും പ്രവര്‍ത്തിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറിയായാണ് വിരമിച്ചത്.

കേശവന്റെ രണ്ടാമത്തെ മകന്‍ ശ്രീകേഷ് അമേരിക്കയിലാണ്. ശ്രീജിത്തിന്റെ ഭാര്യ രശ്മി ദമ്മാമില്‍ നഴ്സാണ്. മൃതദേഹം സൗദിയില്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതായി സൗദി ഒഐസിസി നേതാക്കളായ പി എം നജീബ്, മന്‍സൂര്‍ പള്ളൂര്‍ എന്നിവര്‍ അറിയിച്ചു.


Covid: Nilambur resident died in Saudi Arabia




Next Story

RELATED STORIES

Share it