Sub Lead

കൊവിഡ് സൗജന്യ ചികില്‍സ: വയനാട്ടിലും കോഴിക്കോട്ടും പുതിയ സെന്ററുകള്‍ തുറക്കാന്‍ ക്രൗഡ് ഫണ്ടിങുമായി ഇഖ്‌റ ആശുപത്രി

നിലവിലെ സൗകര്യങ്ങള്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് നാലു കോടി രൂപ ചെലവില്‍ വയനാട്ടിലും കോഴിക്കോട്ടും ഒരാഴ്ചക്കകം പുതിയ സെന്ററുകള്‍ ആരംഭിക്കാന്‍ ആശുപത്രി അധികൃതര്‍ ഒരുങ്ങുന്നത്.

കൊവിഡ് സൗജന്യ ചികില്‍സ: വയനാട്ടിലും കോഴിക്കോട്ടും പുതിയ സെന്ററുകള്‍ തുറക്കാന്‍ ക്രൗഡ് ഫണ്ടിങുമായി ഇഖ്‌റ ആശുപത്രി
X

കോഴിക്കോട്: മഹാമാരിയായ കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ഭീതി വിതച്ച് മുന്നേറുമ്പോള്‍ കൊവിഡ് സൗജന്യ ചികില്‍സയ്ക്ക് പുതിയ സെന്ററുകള്‍ തുറക്കാന്‍ ക്രൗഡ് ഫണ്ടിങ് അഭ്യര്‍ഥനയുമായി കോഴിക്കോട്‌ ഇഖ്‌റ ആശുപത്രി അധികൃതര്‍. നിലവിലെ സൗകര്യങ്ങള്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് നാലു കോടി രൂപ ചെലവില്‍ വയനാട്ടിലും കോഴിക്കോട്ടും ഒരാഴ്ചക്കകം പുതിയ സെന്ററുകള്‍ ആരംഭിക്കാന്‍ ആശുപത്രി അധികൃതര്‍ ഒരുങ്ങുന്നത്. ഇത് സുമനസ്സുകളില്‍നിന്നും സംഘടനകളില്‍നിന്നും ക്രൗണ്ട് ഫണ്ടിങിലൂടെ സ്വരൂപിക്കാമെന്നാണ് അധികൃതരുടെ കണക്ക്കൂട്ടല്‍.

അത്യാധുനിക സൗകര്യങ്ങളോടെ കോഴിക്കോട് 25 ബെഡുള്ള ക്രിട്ടിക്കല്‍ കെയര്‍ ഐസിയു ഉള്‍പ്പെടെ 100 ബെഡുകളുള്ള സെന്ററും വയനാട്ടില്‍ 50 ബെഡുകളുള്ള കൊവിഡ് സെന്ററുമാണ് ആരംഭിക്കുന്നത്. ഇതിനായി 15 വെന്റിലേറ്റര്‍, എച്ച്എഫ്എന്‍സി വെന്റിലേഷന്‍, മോണിറ്റേഴ്‌സ്, ബെഡുകള്‍ തുടങ്ങിയവ ഒരുക്കുന്നതിന് നാലു കോടിയോളം രൂപയാണ് ചെലവ് വരുന്നത്.

രോഗികളുടെ ആധിക്യം മൂലം എരഞ്ഞിപ്പാലത്തെയും ജെഡിടിയിലെയും കൊവിഡ് ചികില്‍സാ സെന്ററുകളിലും ഇഖ്‌റ ആശുപത്രിയിയിലും പുതുതായി എത്തുന്നവര്‍ക്ക് ചികില്‍സ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ബെഡുകളുടെ അപര്യാപ്തതമൂലം ചികില്‍സ നല്‍കാനാവാതെ മടക്കിവിടേണ്ടി വരുന്നതെന്ന് ഇഖ്‌റ ആശുപത്രിയിലെ ഡോ. ഇദ്രീസ് തേജസിനോട് പറഞ്ഞു. ഇഖ്‌റ ആശുപത്രിക്ക് കീഴില്‍ കഴിഞ്ഞ ആഗസ്ത് മുതല്‍ 3500ല്‍ അധികം കൊവിഡ് രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യ ചികില്‍സ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

നേരത്തെ കൊവിഡ് പ്രതിരോധത്തെ കുറിച്ച് ഇഖ്‌റ ആശുപത്രിയിലെ ഡോക്ടറുടേതെന്ന് പേരില്‍ വ്യാപകമായി വ്യാജസന്ദേശം പ്രചരിച്ചിരുന്നു. നോമ്പിന് തണുത്ത വെള്ളം കുടിക്കരുതെന്നും അത് കൊവിഡിന് കാരണമാകുമെന്നുമായിരുന്നു ശബ്ദ സന്ദേശത്തിലെ ഉള്ളടക്കം. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി തേജസ് ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയെ ക്രൗഡ് ഫണ്ടിങുമായി ബന്ധപ്പെട്ട് ഇഖ്‌റ ആശുപത്രി ഇപ്പോള്‍ പുറത്തിറക്കിയ ശബ്ദ സന്ദേശത്തെ കൂട്ടിക്കെട്ടി ഇതും വ്യാജമാണെന്ന തെറ്റായ ധാരണ പരന്നിരുന്നു.

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍


Account Number: 50200017098692

Account Name: IQRAA International Hospital

IFSC: HDFC0000671

HDFC Nadakkavu Branch, Cal-ictu

Next Story

RELATED STORIES

Share it