Sub Lead

സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു, ഭരണസിരാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി

രോഗികളുടെ എണ്ണം കൂടിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടേറിയറ്റ് സെന്‍ട്രല്‍ ലൈബ്രറിയും അടച്ചു.

സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു, ഭരണസിരാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി
X

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷം. ഇതോടെ സംസ്ഥാന ഭരണസിരാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി. രോഗികളുടെ എണ്ണം കൂടിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടേറിയറ്റ് സെന്‍ട്രല്‍ ലൈബ്രറിയും അടച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ആറു ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസുകളിലും നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വനംമന്ത്രിയുടെ ഓഫിസ് കഴിഞ്ഞദിവസം താല്‍ക്കാലികമായി അടച്ചു.

സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പ് ഓഫിസുകളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. സെക്രട്ടേറിയറ്റില്‍ വിവിധ കൊവിഡ് ക്ലസ്റ്ററുകള്‍ തന്നെ രൂപപ്പെട്ടതായാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. പത്തുദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന ഉണ്ടായതായും, സ്ഥിതി അതീവ ഗൗരവകരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സെന്‍ട്രല്‍ ലൈബ്രറി ഈ മാസം 23 വരെയാണ് അടച്ചത്. സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ള ജീവനക്കാര്‍ക്ക് വരെയെങ്കിലും വര്‍ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ജോലിക്കാര്യത്തില്‍ അടിയന്തരമായി പുനഃക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

Next Story

RELATED STORIES

Share it