കൊവിഡ് പ്രതിരോധപ്രവര്‍ത്തനം: വളണ്ടിയര്‍ സേവനത്തിന് പ്രവര്‍ത്തകരെ വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച് പോപുലര്‍ ഫ്രണ്ട്

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനംകൊണ്ട് ജനങ്ങള്‍ വലിയ ഭീഷണി നേരിടുന്ന ഗുരുതരമായ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലും സേവനരംഗത്തും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്ന് പാലക്കാട് ജില്ലാ പ്രസിഡന്റ് സി അബ്ദുനാസര്‍ അറിയിച്ചു. രോഗവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതരെയും ആരോഗ്യപ്രവര്‍ത്തകരെയും സഹായിക്കുന്നതിനും കൊവിഡ് രോഗികള്‍ക്ക് ചികില്‍സാ സംബന്ധമായ സഹായമെത്തിക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ അണിനിരത്താന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തയ്യാറാണ്.
ആശുപത്രികള്‍, കൊവിഡ് കേന്ദ്രങ്ങള്‍, സംസ്‌കാര ചടങ്ങുകള്‍ എന്നിവയ്ക്കായി സന്നദ്ധസേവനങ്ങള്‍ ആവശ്യമുള്ള ഏത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സംഘടനയുടെ സേവനം ഉറപ്പാക്കാം. ഇതിന് ആവശ്യമായ വോളണ്ടിയേഴ്‌സിനെ വിട്ടുനല്‍കാന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സന്നദ്ധമാണ്. നിലവില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കൊവിഡ് ബാധിച്ച രോഗികള്‍ക്ക് ആവശ്യമായ പരിചരണവും രോഗം മൂലം കഷ്ടത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നല്‍കിവരുന്നുണ്ട്.
എടുത്തുപറയേണ്ട മറ്റൊന്ന് രോഗം മൂലം മരിച്ചവരുടെ മരണാനന്തര ശുശ്രൂഷകള്‍ ഇടപെട്ട് നടത്തിക്കൊടുക്കുന്നതില്‍ സംഘടന മുന്നിട്ടുനില്‍ക്കുന്നു എന്നതാണെന്നും പോപുലര്‍ ഫ്രണ്ട് വ്യക്തമാക്കി. പാലക്കാട് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഐഎഎസ്സിനെയാണ് പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റ് സി അബ്ദുനാസര്‍ സന്നദ്ധത അറിയിച്ചത്.
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT