മലപ്പുറം ജില്ലയിലെ കൊവിഡ് മരണം 10 ആയി

മലപ്പുറം: ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം പത്തായി. ഏറ്റവുമൊടുവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊണ്ടോട്ടി പള്ളിക്കല്‍ ചിറയില്‍ തറയിട്ടാല്‍ സ്വദേശി ചേറുങ്ങോടന്‍ കുട്ടി ഹസന്‍(67) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടോടെ ഹൃദയ സ്തംഭനമുണ്ടാവുകയും 9.40ന് മരണപ്പെടുകയുമായിരുന്നു. ഇന്നലെ മുതല്‍ കുട്ടി ഹസന്റെ ആരോഗ്യനില മോശമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ മൂന്ന് മക്കളും ഒരു പേരക്കുട്ടിയും ഉള്‍പ്പടെ അഞ്ച് പേര്‍ കൊവിഡ് ചികില്‍സയിലാണ്.
ജൂലൈ 24ന് ഛര്‍ദ്ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിഹസനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അടുത്ത ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാവിലെ മുതല്‍ ആരോഗ്യനില മോശമായി. തുടര്‍ പരിശോധനയില്‍ ഹൃദയാഘാതം സ്ഥിരീകരിക്കുകയും ഹൃദയത്തില്‍ നിന്നുള്ള പമ്പിങ് കുറഞ്ഞതായും കണ്ടെത്തി. 2002 മുതല്‍ ഷുഗര്‍, പ്രഷര്‍, ഹാര്‍ട്ട് ഫെയിലര്‍ എന്നിവയ്ക്കു തുടര്‍ച്ചയായി ചികില്‍സ ചെയ്തുവരികയായിരുന്നു.
Covid death toll rises to 10 in Malappuram district
RELATED STORIES
അട്ടപ്പാടിയില് ഗര്ഭസ്ഥ ശിശു മരിച്ചു
28 Jun 2022 7:31 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്വെയറെ വിജിലന്സ് പിടികൂടി
28 Jun 2022 7:26 PM GMTജന്തര്മന്ദറിലെ പ്രതിഷേധം; ഡല്ഹി പോലിസ് അറസ്റ്റ് ചെയ്ത വെല്ഫെയര്...
28 Jun 2022 7:05 PM GMTനാട്ടൊരുമ, സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
28 Jun 2022 6:23 PM GMTകല്ലാര് എല് പി സ്ക്കൂളിലെ 20 കുട്ടികള്ക്ക് തക്കാളിപ്പനി
28 Jun 2022 6:17 PM GMTമഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിലേക്കോ ?; ഗവര്ണര്ക്ക് മുന്നില്...
28 Jun 2022 6:11 PM GMT