Sub Lead

കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് ബാധിച്ച് മരിച്ചു
X

മാള(തൃശൂർ): കൊവിഡ് ബാധിച്ച് തൃശൂർ മാള കുന്നത്തുകാട് സ്വദേശി മരിച്ചു. കുന്നത്തുകാട് പുളിക്കൻ സാനി മകൻ ജോസഫ് (77) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കുന്നത്തുകാട് കോളനിയിൽ നിരവധി പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിനും ബാധിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം തിങ്കളാഴ്ച വൈകീട്ട് 4ന് ചാലക്കുടി വൈദ്യുത സ്മശാനത്തിൽ ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്ടങ്ങൾ മാള ഫൊറോന പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്ക്കരിക്കും.

ഭാര്യ പരേതയായ റോസക്കുട്ടി. മക്കൾ: റെൻസി, ബെൻസി. മരുമക്കൾ: ചാർളി, സാൻ്റ്ലി.

Next Story

RELATED STORIES

Share it