Sub Lead

പാലക്കാട് സ്വദേശി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശി സാമിയാറിന്റെ മകന്‍ രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്.

പാലക്കാട് സ്വദേശി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

അബഹ: പാലക്കാട് സ്വദേശി സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശി സാമിയാറിന്റെ മകന്‍ രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഖമീസ് മുഷൈത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്ന മരണം.

ഒരു ആഴ്ചയായി കൊവിഡ് ബാധിച്ച് മദനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 28 വര്‍ഷമായി ഖമീസ് മുഷൈത്തില്‍ ടൈലര്‍ ആയി പ്രവാസജീവിതം നയിക്കുന്ന രാമകൃഷ്ണന്‍ പ്രവാസികള്‍ക്കിടയില്‍ വിസിആര്‍ എന്ന ചുരുക്കപ്പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്. 2019 ജൂണ്‍ മാസത്തിലാണ് ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്നും ഖമീസിലേക്ക് തിരിച്ചുവന്നത്.

ഭാര്യ: പ്രേമ. മകന്‍ പ്രദീപ് ഒമാനില്‍ ഒരു ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. വിവാഹിതനാണ്. മറ്റുമക്കള്‍: പ്രബിത, അശ്വതി.

മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ നാട്ടില്‍ നിന്ന് എസ്ഡിപിഐ പ്രവര്‍ത്തകരും സൗദിയില്‍ ഇന്ത്യന്‍ സോഷ്യല്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പൂര്‍ത്തിയാക്കി. മൃതദേഹം സൗദിയിലെ അബഹയില്‍ മറവ് ചെയ്യുന്നതിന് വേണ്ടിയുള്ള രേഖകള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീട്ടുകാരുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തു.

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം അബഹയില്‍ തന്നെ മറവ് ചെയ്യുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ റീജിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറും ജിദ്ദ കോണ്‍സുലേറ്റ് അബഹ സാമൂഹികക്ഷേമ വിഭാഗം പ്രവര്‍ത്തകനുമായ ഹനീഫ മഞ്ചേശ്വരം സജീവമായി രംഗത്തുണ്ട്.

പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ റീജിയന്‍ ജനറല്‍ സെക്രട്ടറി ഹനീഫ ചാലിപ്പുറം, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ കമ്മിറ്റി മെമ്പര്‍ ഖലീല്‍, അബ്ദുല്‍ ഖനി എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it