കണ്ണൂര്‍ ഇരിട്ടിയില്‍ കുഴഞ്ഞുവീണ് മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: ഇരിട്ടിയില്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ കുഴഞ്ഞുവീണ് മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിട്ടി നേരംപോക്കിലെ റഷാ മന്‍സിലില്‍ പി കെ റിയാസ്-ഫൗസിയ ദമ്പതികളുടെ മകള്‍ റഷ ഫാത്തിമ(21)യാണ് മരിച്ചത്. മൈഗ്രെയിന് ബാധിതയായ യുവതി ഒരാഴ്ച മുമ്പ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. അസുഖം ഭേദമാവാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികില്‍സയ്ക്കു വേണ്ടി
ബന്ധുക്കള്‍ക്കൊപ്പം പോവുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇന്നലെ വൈകീട്ട് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരിട്ടി പുതിയ ബസ് സ്റ്റാന്റിലെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Covid confirmed young woman who collapsed and dies in Kannur
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT