Big stories

കൊവിഡ് 19: അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ന്യൂയോര്‍ക്കിലും ന്യൂജെഴ്‌സിയിലും ആണ്. ന്യൂയോര്‍ക്കില്‍ 330,139 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 25,204 പേര്‍ മരിച്ചു.

കൊവിഡ് 19: അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു
X

വാഷിങ്ടണ്‍: കൊവിഡ് 19 ഏറ്റവും കൂടുതല്‍ വ്യാപിച്ച അമേരിക്കയില്‍ മരണസംഖ്യ അനിയന്ത്രിതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 2,350 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 72,271 കടന്നു.

രാജ്യത്ത് 1,237,633 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 24,798 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 200,628 പേര്‍ രോഗമുക്തി നേടി. 16,179 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്.

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ന്യൂയോര്‍ക്കിലും ന്യൂജെഴ്‌സിയിലും ആണ്. ന്യൂയോര്‍ക്കില്‍ 330,139 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 25,204 പേര്‍ മരിച്ചു. ന്യൂജെഴ്‌സിയില്‍ 131,705 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 8,292ഉം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Next Story

RELATED STORIES

Share it