Sub Lead

കൊവിഡ്19: തത്സമയ രോഗനിരീക്ഷണത്തിന് ഓണ്‍ലൈന്‍ സംവിധാനമായി

രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവരെ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ മനസ്സിലാക്കുകയും വൈദ്യ സഹായം ആവശ്യമുള്ളവരെ എത്രയും വേഗം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റുകയും ചെയ്യും.

കൊവിഡ്19: തത്സമയ രോഗനിരീക്ഷണത്തിന് ഓണ്‍ലൈന്‍ സംവിധാനമായി
X

കോഴിക്കോട്: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണത്തിനും സത്വര രോഗീ പരിപാലനത്തിനുമുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച കൊവിഡ് ജാഗ്രത വെബ് ആപ്ലിക്കേഷനിലെ നിരീക്ഷണ ഡാഷ്‌ബോര്‍ഡ് വഴിയാണിത്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ദൈനംദിന ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ വാര്‍ഡ് ദ്രുതകര്‍മ്മ സേനകള്‍ (ജെപിഎച്ച്എന്‍, ജെഎച്ച്‌ഐ, ആശ) ഈ വെബ് ആപ്ലിക്കേഷനിലൂടെ രേഖപ്പെടുത്തും. ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ സജ്ജീകരിച്ചിരിക്കുന്ന മെഡിക്കല്‍ കണ്‍ട്രോള്‍ റൂമിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ തത്സമയം നിരീക്ഷിക്കുകയും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും.

രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവരെ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ മനസ്സിലാക്കുകയും വൈദ്യ സഹായം ആവശ്യമുള്ളവരെ എത്രയും വേഗം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റുകയും ചെയ്യും. ഇതിലൂടെ വീടുകളില്‍ ഐസൊലേഷന്‍ കഴിയുന്നവരുടെ നിരീക്ഷണം കാര്യക്ഷമവും സമയബന്ധിതവുമാക്കാനാകും.

Next Story

RELATED STORIES

Share it