Sub Lead

കോഴിക്കോട്ടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ സഞ്ചാരവഴികള്‍ പുറത്തുവിട്ടു

ജില്ലയില്‍ പുതുതായി 501 പേരാണ് നിരീക്ഷണത്തിലുണ്ട്

കോഴിക്കോട്ടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ സഞ്ചാരവഴികള്‍ പുറത്തുവിട്ടു
X

കോഴിക്കോട്: കൊവിഡ് 19 രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച വഴികള്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇതില്‍ കൊടുവള്ളി കിഴക്കോത്ത് സ്വദേശിനി മാര്‍ച്ച് 13ന് ഇത്തിഹാദ് എയര്‍വെയ്‌സ് EY 250 (രാവിലെ 3.20) അബൂദബിയില്‍ നിന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തില്‍ നിന്നു സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക് പോയി. വീട്ടില്‍ ഐസോലേഷനില്‍ തന്നെ കഴിയുകയായിരുന്നു. 19നാണ് ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലുള്ള മുഴുവന്‍ പേരെയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. രോഗിയെ കാണാന്‍ വന്നവരെയും കണ്ടെത്തി ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.

കുറ്റിയാടി വേളം സ്വദേശി മാര്‍ച്ച് 20നു രാത്രി 9.50നുള്ള എയര്‍ ഇന്ത്യ(AI 938) വിമാനത്തില്‍ ദുബയില്‍ നിന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതാണ്. ഇവിടെനിന്ന് നിന്നു നേരിട്ട് ആംബുലന്‍സ് മാര്‍ഗം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായിരുന്നു. ജില്ലയില്‍ പുതുതായി 501 പേരാണ് നിരീക്ഷണത്തിലുണ്ട്. 8150 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഞായറാഴ്ച ലഭിച്ച ഫലത്തിലാണ് കോഴിക്കോട്ട് രണ്ടു പേര്‍ക്ക് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ജാഗ്രതാനടപടികള്‍ കര്‍ശനമാക്കി.




Next Story

RELATED STORIES

Share it