കൊവിഡ് പ്രതിസന്ധിയും ആശുപത്രികളിലെ തിരക്കും; ആരോഗ്യ പ്രവര്‍ത്തകരില്‍ മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി ഐസിഎംആര്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയും ആശുപത്രികളിലെ തിരക്കും മോശമായ തൊഴില്‍ സാഹചര്യവും മൂലം ആരോഗ്യപ്രവര്‍ത്തകരില്‍ മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനം. പുതിയ പ്രോട്ടോക്കോളുകളുമായി പൊരുത്തപ്പെടേണ്ടതും നിലവിലെ അവസ്ഥയും ആരോഗ്യ പ്രവര്‍ത്തകരില്‍ ജോലി സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിനിടയില്‍ മാനസികമായും ശാരീരികമായി അപമാനിതരാകേണ്ടി വരുന്ന സാഹചര്യവും പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നതായി ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ വലിയ തോതില്‍ മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ക്ക് ഇരയാകുന്നതായും പലപ്പോഴും അപമാനിതരവാവുന്നതായും മാധ്യമ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ഐസിഎംആര്‍ വ്യക്തമാക്കി.
'ഇന്ത്യയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അവരുടെ തൊഴില്‍ മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാകുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ ശാരീരിക അതിക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു'. റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമരഹിതമായ ദൈര്‍ഘ്യമേറിയ ജോലി സമയം ഉറക്കക്കുറവിനും അനാരോഗ്യകരമായ ഭക്ഷണരീതികള്‍ക്കും കാരണമായി. ദീര്‍ഘകാലം കുടുംബവും ബന്ധുക്കളുമായി വിട്ടുനില്‍ക്കേണ്ടി വരുന്ന അവസ്ഥ, കൊവിഡ് 19 കെയര്‍ ഡ്യൂട്ടികളില്‍ ഏര്‍പ്പെടുന്നതിന്റെ പ്രോട്ടോക്കോള്‍ നടപടികള്‍, തങ്ങളില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് പകരുമോ എന്ന ഭയം, സാമൂഹികമായ മാറ്റി നിര്‍ത്തലകുകള്‍'. ഇതെല്ലാം ആരോഗ്യപ്രവര്‍ത്തകരെ ഗുരുതരമായി ബാധിക്കുന്നതായും ഐസിഎംആര്‍ പഠനത്തില്‍ പറയുന്നു.
ഭുവനേശ്വര്‍ (ഒഡീഷ), മുംബൈ (മഹാരാഷ്ട്ര), അഹമ്മദാബാദ് (ഗുജറാത്ത്), നോയിഡ (ഉത്തര്‍പ്രദേശ്), ദക്ഷിണ ഡല്‍ഹി, പത്തനംതിട്ട (കേരളം), കാസര്‍കോട് (കേരളം), ചെന്നൈ (തമിഴ്‌നാട്), ജബല്‍പൂര്‍ (മധ്യപ്രദേശ്), കമ്രൂപ്പ് (അസം), കിഴക്കന്‍ ഖാസി ഹില്‍സ് (മേഘാലയ) എന്നീ മേഖലകളിലായി 967 ആരോഗ്യ പ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. ഇവരില്‍, പ്രതികരിച്ചവരില്‍ 54 ശതമാനം സ്ത്രീകളും 46 ശതമാനം പുരുഷന്മാരുമാണ്. 20 നും 40 നും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയതെന്നും എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
RELATED STORIES
സംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTഅണ് റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിനുകള്‍ മെയ് 30 മുതല്‍
18 May 2022 6:30 PM GMTസ്റ്റാലിനെ സന്ദര്‍ശിച്ച് നന്ദി അറിയിച്ച് പേരറിവാളന് (വീഡിയോ)
18 May 2022 6:30 PM GMTജാര്‍ഖണ്ഡിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക്...
18 May 2022 5:45 PM GMTതൃശൂരില്‍ യുവാവിനെയും യുവതിയെയും ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍...
18 May 2022 5:39 PM GMTശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്; ഡല്‍ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMT