സുഖത്തിലും ദുഃഖത്തിലും കേരളത്തോടൊപ്പം: തമിഴ്‌നാട് മുഖ്യമന്ത്രി
കേരളം തമിഴ് ജനതയെ സഹോദരങ്ങളായി പരിഗണിക്കുന്നതില്‍ വളരെയേറെ സന്തോഷിക്കുന്നു. സുഖത്തിലും ദുഖത്തിലും കേരളത്തിലെ സഹോദരീസഹോദരന്‍മാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് സ്‌നേഹത്തോടെ അറിയിക്കുന്നു.

ചെന്നൈ: തമിഴ്ജനത നമുക്ക് സഹോദരങ്ങളാണെന്ന പിണറായി വിജയന്റെ വാക്കുകള്‍ക്ക് സ്‌നേഹമറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. കേരളം തമിഴ് ജനതയെ സാഹോദര്യത്തോടെ പരിഗണിക്കുന്നതില്‍ വളരെയേറെ സന്തോഷിക്കുന്നു. സുഖത്തിലും ദുഖത്തിലും കേരളത്തോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് സ്‌നേഹത്തോടെ അറിയിക്കുന്നുവെന്നും പളനിസാമി വ്യക്തമാക്കി.
പളനിസാമിയുടെ ട്വീറ്റ്:
കേരളം തമിഴ് ജനതയെ സഹോദരങ്ങളായി പരിഗണിക്കുന്നതില്‍ വളരെയേറെ സന്തോഷിക്കുന്നു. സുഖത്തിലും ദുഖത്തിലും കേരളത്തിലെ സഹോദരീസഹോദരന്‍മാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് സ്‌നേഹത്തോടെ അറിയിക്കുന്നു. ഈ സൗഹൃദവും സാഹോദര്യവും എന്നെന്നും വളരട്ടെ.
വെള്ളിയാഴ്ച കൊവിഡ് 19 അവലോകന യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തമിഴ്ജനതയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോയടക്കമാണ് പളനിസാമി ഔദ്യോഗിക ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തത്. തമിഴ്‌നാട്ടിലേക്കുള്ള അതിര്‍ത്തികള്‍ മണ്ണിട്ട് അടച്ചെന്നത് വ്യാജ വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. തമിഴ്‌നാട്ടുകാര്‍ നമ്മുടെ സഹോദരങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
വാര്‍ത്താസമ്മേനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്
തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു, അതുകൊണ്ട് കേരളം മണ്ണിട്ട് അതിര്‍ത്തി അടച്ചിരിക്കുന്നു എന്നൊരു വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. നമ്മള്‍ അങ്ങനെയൊരു ചിന്തയേ നടത്തിയിട്ടില്ല. നമ്മളോട് തൊട്ടുകിടക്കുന്ന അവരെ സഹോദരങ്ങളായാണ് കാണുന്നത്.
RELATED STORIES
ഇഡിക്ക് മുന്നില് ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMTഭാഷ ഒരു അനുഗ്രഹമാണ്...
10 Aug 2022 4:56 PM GMTകര്ണാടകയില് മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കള്ക്ക് കുത്തേറ്റു;...
10 Aug 2022 4:27 PM GMTയുവാവിന്റെ കാല് നക്കാന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്...
10 Aug 2022 3:03 PM GMTകരിപ്പൂരിലെ സ്വര്ണം തട്ടിയെടുക്കല് കേസ്: സിഐടിയു മുന് ജില്ലാ...
10 Aug 2022 3:00 PM GMTബഫര് സോണ്: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMT