Sub Lead

ഒമാനില്‍ പുതുതായി 298 പേര്‍ക്ക് കൂടി കൊവിഡ് 19

പുതുതായി രോഗനിര്‍ണയം നടത്തിയ കേസുകളില്‍ 209 പേര്‍ വിദേശികളും 89 പേര്‍ ഒമാനികളുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാനില്‍ പുതുതായി 298 പേര്‍ക്ക് കൂടി കൊവിഡ് 19
X

മസ്‌കറ്റ്: ഒമാനില്‍ പുതുതായി 298 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതു വരെ റിപോര്‍ട്ട് ചെയ്തതില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 4,019 ആയി. പുതുതായി രോഗനിര്‍ണയം നടത്തിയ കേസുകളില്‍ 209 പേര്‍ വിദേശികളും 89 പേര്‍ ഒമാനികളുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗമുക്തി നേടിയവരുടെ എണ്ണം 1250ല്‍ നിന്ന് 1289 ആയി ഉയര്‍ന്നിട്ടുണ്ട്. മലയാളിയടക്കം ചികില്‍യിലിരുന്ന 17 പേരാണ് ഇതുവരെ മരിച്ചത്. പുതിയ രോഗികളില്‍ 245 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കൊവിഡ് ബാധിതര്‍ 2971 ആയി. 658 പേര്‍ക്കാണ് ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്. കൊവിഡ് ബാധിച്ചവരെ കണ്ടെത്താന്‍ സൗജന്യ പരിശോധന ആരംഭിച്ചതായി ഒമാനി അധികൃതര്‍ അറിയിച്ചു.



Next Story

RELATED STORIES

Share it