Big stories

ഹരിയാനയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി; ചണ്ഡിഗഢില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍

29,981 കൊവിഡ് ആക്ടീവ് കേസുകളാണ് ഹരിയാനയിലുള്ളത്. 2,92,632 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട ചെയ്തത്. 3268 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.

ഹരിയാനയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി; ചണ്ഡിഗഢില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍
X

ചണ്ഡിഗഢ്: കൊവിഡ് രണ്ടാംതരംഗം വ്യാപകമായ സാഹചര്യത്തില്‍ ഹരിയാന സര്‍ക്കാര്‍ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരേയാണ് കര്‍ഫ്യൂ. തിങ്കളാഴ്ച്ച മുതല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെയുള്ള രാത്രികാല സഞ്ചാരം പൂര്‍ണമായും നിരോധിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. നടന്നോ, വാഹനത്തിലോ യാത്ര ചെയ്യരുതെന്നും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അവശ്യ ചരക്കുനീക്കമല്ലാതെ അന്തര്‍ സംസ്ഥാന സര്‍വീസുകളും ഈ സമയങ്ങളില്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടര്‍ന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് ചണ്ഡിഗഢ് ജില്ലാ ഭരണകൂടം അറിയിച്ചു.

29,981 കൊവിഡ് ആക്ടീവ് കേസുകളാണ് ഹരിയാനയിലുള്ളത്. 2,92,632 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട ചെയ്തത്. 3268 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.

Next Story

RELATED STORIES

Share it