കണ്ണൂരില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ്; രണ്ടുപേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍: ജില്ലയില്‍ നാലു പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടുപേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 31ന് ദുബയില്‍ നിന്നുള്ള ഐഎക്‌സ് 1746 വിമാനത്തില്‍ അല്‍ഐനില്‍ നിന്നെത്തിയ മാട്ടൂല്‍ സ്വദേശി 45കാരന്‍, ജൂണ്‍ രണ്ടിന് അബൂദബിയില്‍ നിന്നുള്ള ഐഎക്‌സ് 1716 വിമാനത്തിലെത്തിയ രാമന്തളി എട്ടിക്കുളം സ്വദേശി ഒമ്പതു വയസ്സുകാരി എന്നിവരും മുംബൈയില്‍ നിന്ന് മെയ് 27നെത്തിയ പാനൂര്‍ സ്വദേശി 60കാരന്‍, ജൂണ്‍ ഒന്നിനെത്തിയ മാട്ടൂല്‍ സ്വദേശി 23കാരന്‍ എന്നിവരുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചവര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 299 ആയി. ഇതില്‍ 177 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. രണ്ടുപേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജ്ജായത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചൊക്ലി സ്വദേശി 35കാരനും കതിരൂര്‍ സ്വദേശി 55കാരനുമാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.
നിലവില്‍ ജില്ലയില്‍ 13178 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 68 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 22 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 100 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും വീടുകളില്‍ 12972 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 10483 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10095 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 9487 എണ്ണം നെഗറ്റീവാണ്. 388 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
RELATED STORIES
ഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്‍...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMTബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു: വടക്കന്‍ കേരളത്തില്‍ ...
7 Aug 2022 12:29 PM GMTനാലു വയസ്സുകാരിയെ നാലാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി;...
5 Aug 2022 10:37 AM GMTഹൈദരാബാദില്‍ മസ്ജിദ് തകര്‍ത്ത സംഭവം: കോണ്‍ഗ്രസ്, എംബിടി നേതാക്കള്‍...
5 Aug 2022 10:31 AM GMTമധ്യപ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര്‍ മുസ്ലിം യുവാവിനെ...
4 Aug 2022 10:39 AM GMT