Sub Lead

ദുബയ് ട്രേഡ് സെന്റര്‍ ഇനി കൊവിഡ് ആശുപത്രി; 3000 പേരെ ചികില്‍സിക്കാം

ക്വാറന്റയിനില്‍ കഴിയുന്ന പല രോഗികളേയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ് നിരീക്ഷണത്തില്‍ വച്ചിട്ടുള്ളത്. ഈ ഹോട്ടലുകള്‍ ആവശ്യമെങ്കില്‍ ആശുപത്രികളാക്കി മാറ്റുമെന്നും ഹുമൈദ് അല്‍ ഖത്താമി പറഞ്ഞു.

ദുബയ് ട്രേഡ് സെന്റര്‍ ഇനി കൊവിഡ് ആശുപത്രി; 3000 പേരെ ചികില്‍സിക്കാം
X

ദുബയ്: ആഗോള വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കാറുള്ള ദുബയ് വേള്‍ഡ് ട്രേഡ് സെന്റര്‍ വിശാലമായ കൊവിഡ് 19 ആശുപത്രിയായി. ആശുപത്രിയില്‍ ഒരുസമയം 3,000 രോഗികള്‍ക്ക് ചികിത്സ നല്‍കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതില്‍ 800 ബെഡുകള്‍ തീവ്ര പരിചരണ വിഭാഗത്തിനായും ഒരുക്കിയിട്ടുണ്ടെന്ന് ട്രേഡ് സെന്റര്‍ എന്‍ജിനീയറിങ് വിഭാഗം ഡയറക്ടര്‍ അലി അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിങ്ങനെ നിരവധി ആരോഗ്യ പരിപാലകരെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ ദുബയ് സജ്ജമാണെന്ന്

ദുബയ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി അറിയിച്ചു.

രണ്ട് ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്ന് ദുബയ് ആരോഗ്യ വിഭാഗം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. നിലവില്‍ കൊറോണ വൈറസ് ബാധിതരെ ചികില്‍സിക്കാന്‍ ആശുപത്രികളില്‍ 4000 മുതല്‍ 5000 വരേ ബെഡുകള്‍ സജ്ജമാണ്. ദിവസം പതിനായിരമോ അതിലധികമോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ക്വാറന്റയിനില്‍ കഴിയുന്ന പല രോഗികളേയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ് നിരീക്ഷണത്തില്‍ വച്ചിട്ടുള്ളത്. ഈ ഹോട്ടലുകള്‍ ആവശ്യമെങ്കില്‍ ആശുപത്രികളാക്കി മാറ്റുമെന്നും ഹുമൈദ് അല്‍ ഖത്താമി പറഞ്ഞു. ഇതുവരെ 4933 കൊവിഡ് കേസുകളാണ് ദുബയില്‍ സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയം ഇതുവരെ 32000 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it