Sub Lead

സംസ്‌കരിച്ചത് 75 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍; കര്‍മരംഗത്ത് വിശ്രമമില്ലാതെ പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍

സംസ്‌കരിച്ചത് 75 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍; കര്‍മരംഗത്ത് വിശ്രമമില്ലാതെ പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍
X

പാലക്കാട്: കൊവിഡ് രണ്ടാംതരംഗത്തിന് മുന്നില്‍ രാജ്യം വിറങ്ങലിച്ച് നിന്നപ്പോള്‍ സേവന മേഖലയില്‍ വിശ്രമമില്ലാതെ പണിയെടുത്തവരാണ് സന്നദ്ധസേനാ പ്രവര്‍ത്തകര്‍. ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ മരിച്ചുവീണപ്പോള്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പോലും ആളില്ലാതെ പലയിടങ്ങളിലും അനാഥമായി കിടന്നതിനും നാം സാക്ഷിയായി. ഈ ഘട്ടത്തിലെല്ലാം മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്‌കരിക്കാനും അന്ത്യകര്‍മങ്ങള്‍ നടത്താനും സന്നദ്ധ പ്രവര്‍ത്തകര്‍ കര്‍മ നിരധരായി രംഗത്തിറങ്ങി.

രണ്ടാംതരംഗം തുടങ്ങിയതിന് ശേഷം മാത്രം വിശ്രമമില്ലാതെ സേവന രംഗത്ത് നിറഞ്ഞ് നിന്നതിന് മാതൃകയാണ് പാലക്കാട് ജില്ലയിലെ പുതുനഗരം ഡിവിഷനിലെ പോപുലര്‍ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍. മൂന്ന് മാസത്തിനിടെ 75 മൃതദേഹങ്ങളാണ് പുതുനഗരം ഡിവിഷനിലെ കൊവിഡ് സന്നദ്ധ സേനയുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്. കണ്‍വീനര്‍ റഷീദ് പുതുനഗരത്തിന്റെ നേതൃത്വത്തില്‍ 30 പേരാണ് സന്നദ്ധ സേനയില്‍ ഉള്ളത്. റമദാന്‍ മാസത്തില്‍ വൃതം അനുഷ്ടിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് റഷീദ് പുതുനഗരം പറഞ്ഞു. രണ്ടാം പെരുന്നാളിന് പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലായി മൂന്ന് മൃതദേഹങ്ങളാണ് ഇവരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന പുതുനഗരം സ്വദേശിനിയുടെ മൃതദേഹം ഇന്നലേയാണ് സംസ്‌കരിച്ചത്. ബന്ധുക്കളുടെ ആവശ്യപ്രകാരം പുതുനഗരം ഹനഫി പള്ളി ഖബര്‍സ്ഥാനിലാണ് മറവുചെയ്തത്.

പുതുനഗരത്തിന് പുറമെ, പട്ടാമ്പി കുലുക്കല്ലൂര്‍, അടിപ്പരണ്ട, കൊല്ലങ്കോട്, മുതലമട, തട്ടയാംപടി, തത്തമംഗലം, പുതുനഗരം, കൊടുവായൂര്‍, പാലക്കാട് ടൗണ്‍, കൊയിഞ്ഞാമ്പാറ, അത്തിക്കോട് എന്നിവിടങ്ങളിലും ഇവരുടെ നേതൃത്വത്തില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ഷാജഹാന്‍ കൊടുവായൂര്‍, ഹബീബ് റഹ്മാന്‍, മുജീബ്, സലാം അടിപെരണ്ട, ഷാഫി അത്തിക്കോട്, മന്‍സൂര്‍ മായംകുളം, അബ്ബാസ് പോത്തംപാടം തുടങ്ങി 30ഓളം പേര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it