കൊവിഡ് 19: നിയന്ത്രണം ലംഘിച്ച് സമ്പര്‍ക്കം; കാസര്‍കോട് സ്വദേശിക്കെതിരേ കേസ്
കാസര്‍കോട്: കൊവിഡ് 19 നിയന്ത്രണം ലംഘിച്ച് വ്യാപകമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കാസര്‍കോട് സ്വദേശിക്കെതിരേ കേസ്. കാസര്‍കോട് കുഡ് ലു സ്വദേശി അബ്ദുല്‍ ഖാദറിനെതിരെയാണ് പോലിസ് കേസെടുത്തത്. വിദേശത്ത് നിന്നെത്തിയ ഇദ്ദേഹത്തോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. മാത്രമല്ല, ഇദ്ദേഹം കൂടുതല്‍ പേരുമായി അടുത്തിടപഴകിയതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, കഴിഞ്ഞ ദിവസം കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി സഹകരിക്കുന്നില്ലെന്നും ശരിയായ വിവരങ്ങള്‍ നല്‍കാതെ മറച്ചുവയ്ക്കുകയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യുവാവിന്റെ നടപടി വലിയ പ്രയാസങ്ങളുണ്ടാക്കുന്നതായും കലക്ടര്‍ പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ കലക്ടര്‍ നേരിട്ടിറങ്ങിയിട്ടുണ്ട്. നിയന്ത്രണം ലംഘിച്ച് കടകള്‍ തുറന്ന 10 പേര്‍ക്കെതിരേ കേസെടുത്തു. ഇനി നിര്‍ദേശം നല്കുകയല്ല നടപടിയെടുക്കുക തന്നെ ചെയ്യുമെന്നും കലക്ടര്‍ വ്യക്തമാക്കി.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT