Sub Lead

കുംഭ മേള: പ്രമുഖ മഠാധിപതി കൊവിഡ് ബാധിച്ച് മരിച്ചു; പിന്‍മാറുന്നതായി പ്രഖ്യാപിച്ച് നിരഞ്ജനി അഖാഡികള്‍

13 പ്രധാന അഖാഡികളിലൊന്നായ മധ്യപ്രദേശില്‍നിന്നുള്ള നിര്‍വാണി അഖാദയിലെ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസ് (65) ആണ് കോവിഡ് സങ്കീര്‍ണതകള്‍ മൂലം ഹരിദ്വാറിലെ ഒരു സ്വകാര്യ കേന്ദ്രത്തില്‍ വ്യാഴാഴ്ച മരിച്ചത്.

കുംഭ മേള: പ്രമുഖ മഠാധിപതി കൊവിഡ് ബാധിച്ച് മരിച്ചു; പിന്‍മാറുന്നതായി പ്രഖ്യാപിച്ച് നിരഞ്ജനി അഖാഡികള്‍
X

ന്യൂഡല്‍ഹി: മഹാ കുംഭ മേളയില്‍ പങ്കെടുത്ത പ്രമുഖ മഠാധിപതി കൊവിഡ് സങ്കീര്‍ണതകളെ തുടര്‍ന്ന് മരിക്കുകയും സന്യാസിമാര്‍ക്കിടയില്‍ വൈറസ് പടര്‍ന്നുപിടിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇതുവരെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആതിഥേയത്വം വഹിച്ച തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ച് നിരഞ്ജനി അഖാഡികള്‍.

13 പ്രധാന അഖാഡികളിലൊന്നായ മധ്യപ്രദേശില്‍നിന്നുള്ള നിര്‍വാണി അഖാദയിലെ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസ് (65) ആണ് കോവിഡ് സങ്കീര്‍ണതകള്‍ മൂലം ഹരിദ്വാറിലെ ഒരു സ്വകാര്യ കേന്ദ്രത്തില്‍ വ്യാഴാഴ്ച മരിച്ചത്.

കുംഭമേള ഏപ്രില്‍ 30 ഔദ്യോഗികമായി അവസാനിക്കും. അടുത്ത രാജകീയ സ്‌നാനം ഏപ്രില്‍ 27നാണ്. 13 അഖാദകളുടെയും ഉന്നത സമിതിയായ അഖാഡ പരിഷത്ത് ചടങ്ങില്‍ സംബന്ധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അടുത്ത രാജകീയ സ്‌നാനത്തില്‍ ഏതാനും മഠാധിപതികള്‍ മാത്രമേ പങ്കാളികളാകു.

കുംഭ മേളയുടെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബൈസാഖി ഷാഹി സ്‌നാനിന്റെ ദിവസമായ ഏപ്രില്‍ 14ന് 9,43,452 ഭക്തര്‍ ഗംഗയില്‍ സ്‌നാനം ചെയ്‌തെന്നാണ് റിപോര്‍ട്ടുകള്‍

.
Next Story

RELATED STORIES

Share it