Sub Lead

'സാമ്പത്തിക നയത്തില്‍ ഇടപെടരുത്': സുപ്രിംകോടതിയോട് കേന്ദ്രസര്‍ക്കാര്‍; പിഴപ്പലിശയില്‍ കൂടുതല്‍ ഇളവില്ലെന്നും കേന്ദ്രം

ഗരീബ് കല്യാണ്‍, ആത്മ നിര്‍ഭര്‍ തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകള്‍ക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ വിവിധ മേഖലകള്‍ക്ക് കൂടുതല്‍ അനൂകൂല്യം നല്‍കാന്‍ കഴിയില്ല.

സാമ്പത്തിക നയത്തില്‍ ഇടപെടരുത്: സുപ്രിംകോടതിയോട് കേന്ദ്രസര്‍ക്കാര്‍; പിഴപ്പലിശയില്‍ കൂടുതല്‍ ഇളവില്ലെന്നും കേന്ദ്രം
X

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ 'വിവിധ മേഖലകള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രം വ്യക്തമാക്കി. മോറട്ടോറിയം കാലത്തെ ബാങ്ക് വായ്പകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കുന്നതില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മൊറട്ടോറിയം ഏര്‍പ്പെടുത്തിയ കാലയളവില്‍ രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഈടാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടതു പ്രകാരമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

റിസര്‍വ് ബാങ്കാണ് കേന്ദ്രത്തിനു വേണ്ടി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കോവിഡ കാലത്തെ ബാങ്ക വായപകള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന വിദഗ്ദ്ധ സമിതിയെ നിയമിച്ചിട്ടുണ്ടെന്നും അവരുടെ ശിപാര്‍ശകള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും സത്യവാങമൂലത്തില്‍ പറയുന്നു. രണ്ട് കോടിക്ക് മുകളില്‍ വായ്പ ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ കഴിയില്ല. സാമ്പത്തിക നയ രൂപീകരണത്തിന് ഉള്ള അധികാരം സര്‍ക്കാരിന് ആണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളോടും ചര്‍ച്ച ചെയ്ത ശേഷം ആണ് ഇളവുകള്‍ സംബന്ധിച്ച തീരുമാനം എടുത്തത് എന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

ഗരീബ് കല്യാണ്‍, ആത്മ നിര്‍ഭര്‍ തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകള്‍ക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ വിവിധ മേഖലകള്‍ക്ക് കൂടുതല്‍ അനൂകൂല്യം നല്‍കാന്‍ കഴിയില്ല. അനൂകൂല്യം സംബന്ധിച്ച ഉത്തരവ് ഇറക്കാത്തത് എന്ത് കൊണ്ട് എന്ന കോടതിയുടെ ചോദ്യത്തിനു മറുപടി ആയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്ക് വായപകള്‍ക്കു നല്‍കിയിരുന്ന മൊറട്ടാേറിയം ഇനിയും നീട്ടാനാകില്ലെന്നും കേന്ദ്രം അറിയിച്ചു.വരുന്ന ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കാനിരിക്കെയാണ് നിലപാടില്‍ ഉറച്ച് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. പിഴപ്പലിശ ഒഴിവാക്കുന്നതിന് അപ്പുറത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ല, സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ കോടതി ഇടപെടരുത്, മേഖലകള്‍ തിരിച്ച് ഇളവുകള്‍ നല്‍കണമെന്ന് കോടതിക്ക് ആവശ്യപ്പെടാനാകില്ല, പലിശ മുഴുവന്‍ ഒഴിവാക്കിയാല്‍ അത് സമ്പദ്ഘടനയെ ബാധിക്കും ബാങ്കുകള്‍ പ്രതിസന്ധിയിലാകും തുടങ്ങിയ വാദങ്ങളാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രം നിരത്തുന്നത്. മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ ബാങ്കുകള്‍ വായ്പകള്‍ക്ക് പലിശയും പിഴപ്പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കേന്ദ്രത്തോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

Next Story

RELATED STORIES

Share it