ജൂലൈ 1വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്ന് വിലക്ക്
മുബൈ: പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച വിധി പറയുന്നതുവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്നും മുംബൈ ദിൻദോഷി സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചു.
ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. തുടര്‍ന്ന് യുവതി നിയോഗിച്ച അഭിഭാഷകനോട് വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ യുവതിക്കായി പ്രത്യേക അഭിഭാഷകന്‍ ഹാജരായി. വാദങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ ഇതിനെ ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ട് പോകാനുള്ള തന്ത്രമാണിതെന്നായിരുന്നു ആരോപണം. ഇക്കാര്യത്തില്‍ കോടതിയില്‍ തര്‍ക്കം നടന്നപ്പോള്‍ കേസില്‍ എല്ലാവരുടെയും വാദം കേള്‍ക്കാന്‍ കോടതി സന്നദ്ധമാണെന്നറിയിച്ച് വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി യുവതിയുടെ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചു. എഴുതി നല്‍കിയ വാദങ്ങള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയാണ് കോടതി ചെയ്തത്.
RELATED STORIES
വൈദ്യശാസ്ത്ര രംഗം ചൂഷണ മുക്തമാകണമെങ്കില്‍ അഴിച്ചുപണികള്‍ അനിവാര്യം :...
1 Oct 2023 11:18 AM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMT