Sub Lead

കൊല്ലത്ത് വാടക വീട്ടില്‍ ദമ്പതിമാര്‍ മരിച്ച നിലയില്‍

ഇടമുളയ്ക്കല്‍ സ്വദേശി സുനില്‍, ഭാര്യ സുജിനി എന്നിവരാണ് മരിച്ചത്

കൊല്ലത്ത് വാടക വീട്ടില്‍ ദമ്പതിമാര്‍ മരിച്ച നിലയില്‍
X

കൊല്ലം: അഞ്ചലില്‍ ദമ്പതിമാരെ വാടക വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളയ്ക്കല്‍ സ്വദേശി സുനില്‍, ഭാര്യ സുജിനി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചോടെ സുനില്‍ മാതാവിനെ വിളിച്ച് തനിക്ക് സുഖമില്ലെന്നും അത്യാവശ്യമായി വീട്ടിലെത്തണമെന്നും വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് സുജിനിയുടെ പിതാവ് സുനിലിന്റെ വാടക വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വെട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് സുനിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്. ഈസമയം സുജിനി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. ഇവരുടെ മൂന്നുവയസ്സുള്ള കുഞ്ഞ് ഈ സമയം മുലപ്പാല്‍ കുടിക്കുകയായിരുന്നുവെന്ന് സുജിനിയുടെ പിതാവ് പറഞ്ഞു. സുജിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുനില്‍ തൂങ്ങിമരിച്ചെന്നാണ് നിഗമനം. മരണ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാവാമെന്നാണ് പോലിസ് നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.


Next Story

RELATED STORIES

Share it