കാവല്‍ക്കാരനെ നേപ്പാളീന്ന് കിട്ടും; ഞങ്ങള്‍ക്ക് വേണ്ടത് ശേഷിയുള്ള പ്രധാനമന്ത്രിയെ; മോദിയെ പൊളിച്ചടുക്കി കൗമാരക്കാരന്‍

'ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു കാവല്‍ക്കാരനെ നേപ്പാളില്‍ നിന്ന് കിട്ടും. രാജ്യത്തിന് ആവശ്യമുള്ളത് കാര്യശേഷിയുള്ള പ്രധാനമന്ത്രിയെയാണ്' ബിജെപി നേതാവിനെ സ്റ്റേജിലിരുത്തിയുള്ള കൗമാരക്കാരന്റെ തകര്‍പ്പന്‍ പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

കാവല്‍ക്കാരനെ നേപ്പാളീന്ന് കിട്ടും; ഞങ്ങള്‍ക്ക് വേണ്ടത് ശേഷിയുള്ള പ്രധാനമന്ത്രിയെ;  മോദിയെ പൊളിച്ചടുക്കി കൗമാരക്കാരന്‍

പ്രധാനമന്ത്രിയുടെ 'ചൗക്കീദാര്‍' കാംപയിനെ പൊളിച്ചടുക്കി കൗമാരക്കാരന്‍. ആജ് തക് ചാനലില്‍ 'ടക്കര്‍' എന്ന പരിപാടിയിലാണ് മോദിക്കെതിരേ കൗമാരക്കാരന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. സദസ്സ് നിറഞ്ഞ കയ്യടിയോടെയാണ് വിദ്യാര്‍ഥിയുടെ പ്രസംഗം കേട്ടിരുന്നത്. 'ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു കാവല്‍ക്കാരനെ നേപ്പാളില്‍ നിന്ന് കിട്ടും. രാജ്യത്തിന് ആവശ്യമുള്ളത് കാര്യശേഷിയുള്ള പ്രധാനമന്ത്രിയെയാണ്' ബിജെപി നേതാവിനെ സ്റ്റേജിലിരുത്തിയുള്ള കൗമാരക്കാരന്റെ തകര്‍പ്പന്‍ പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.


കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യ ഒരു നേട്ടവും സ്വന്തമാക്കിയില്ല എന്ന മോദിയുടെ വാദത്തേയും കൗമാരക്കാരന്‍ ചോദ്യം ചെയ്തു. '2014ന് മുന്‍പ് ഇന്ത്യ പാമ്പാട്ടികളുടെ നാടായിരുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി മോദി ജനിച്ചപ്പോള്‍ ശാസ്ത്ര വിദ്യഭ്യാസത്തിനായി ഇന്ത്യ ഹോമി ഭാഭ സെന്റര്‍ സ്ഥാപിച്ചരുന്നു. അദ്ദേഹം കുട്ടിയായിരുന്നപ്പോള്‍, ഗില്ലി ദണ്ട കളിച്ചു നടക്കുന്ന സമയത്ത് ഇന്ത്യ ഭക്രാ നംഗല്‍ അണക്കെട്ട് പണിതിട്ടുണ്ട്. കൗമാരക്കാരന്റെ വാക്കുകള്‍ നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.റഫാല്‍ ഇടപാടിനെ മുന്‍ നിര്‍ത്തി ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രചാരണത്തിന് രാഹുല്‍ ഗാന്ധി തുടക്കമിട്ടിരുന്നു. ഇതിന് മറുപടിയായി ബി.ജെ.പി 'ഹം ഭീ ചൗക്കീദാര്‍' എന്ന ഹാഷ്ടാഗ് ഉള്‍പ്പെടുത്തി പ്രചാരണം തുടങ്ങിയത്. ഇതിന് പിന്നാലെയാണ് നരേന്ദ്ര മോദി ട്വിറ്ററില്‍ പേരിനോടൊപ്പം ചൗക്കീദാര്‍ എന്ന് കൂട്ടിച്ചേര്‍ത്തത്.

APH

APH

Our Contributor help bring you the latest article around you


RELATED STORIES

Share it
Top