Sub Lead

ഗില്‍ബോവ തടവറയില്‍നിന്ന് രക്ഷപ്പെട്ട ഫലസ്തീനികളെ കണ്ടെത്താന്‍ ഇസ്രായേല്‍ ചെലവഴിച്ചത് 30 മില്യണ്‍ ഡോളര്‍

അത്യാധുനിക സൗകര്യങ്ങളുമായി അരിച്ചുപെറുക്കിയിട്ടും രക്ഷപ്പെട്ട ആറു പേരില്‍ രണ്ടു പേരെ ഇനിയും ഇസ്രായേലിന് കണ്ടെത്താനായിട്ടില്ല.

ഗില്‍ബോവ തടവറയില്‍നിന്ന് രക്ഷപ്പെട്ട ഫലസ്തീനികളെ കണ്ടെത്താന്‍ ഇസ്രായേല്‍ ചെലവഴിച്ചത് 30 മില്യണ്‍ ഡോളര്‍
X

തെല്‍ അവീവ്: ഇസ്രായേല്‍ അധിനിവേശ ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിലിനാണ് കഴിഞ്ഞ ആഴ്ച സാക്ഷ്യംവഹിച്ചത്. ഇസ്രായേലി സുരക്ഷാ സംവിധാനങ്ങളെ നാണംകെടുത്തി ഗില്‍ബോവയിലെ ഉയര്‍ന്ന സുരക്ഷയുള്ള ജയിലില്‍ നിന്ന് രക്ഷപ്പെട്ട ആറു ഫലസ്തീനികളെ കണ്ടെത്താനായിരുന്നു അത്. കാടിളക്കിയുള്ള ആ തിരച്ചിലിന് ഇതു വരെ 30 മില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്നാണ് സ്ഫുട്‌നിക് റിപോര്‍ട്ട് ചെയ്യുന്നത്.

അത്യാധുനിക സൗകര്യങ്ങളുമായി അരിച്ചുപെറുക്കിയിട്ടും രക്ഷപ്പെട്ട ആറു പേരില്‍ രണ്ടു പേരെ ഇനിയും ഇസ്രായേലിന് കണ്ടെത്താനായിട്ടില്ല. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ ഇസ്രായേല്‍ സൈന്യവും ഷിന്‍ ബെറ്റ് രഹസ്യാന്വേഷണ വിഭാഗവും പോലിസുമായി ചേര്‍ന്ന് പരിശോധന നടത്തുന്നത്. നൂറുകണക്കിന് ചെക്ക്‌പോസ്റ്റുകളും അവര്‍ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.

രക്ഷപ്പെട്ട നാല് പേരെ കണ്ടെത്തിയെങ്കിലും ബാക്കിയുള്ള രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇസ്രായേലി സുരക്ഷാ ഏജന്‍സികള്‍ക്ക് അവരെക്കുറിച്ച് ഇതുവരെ ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. രക്ഷപ്പെട്ട രണ്ട് പേര്‍ക്കായുള്ള വേട്ടയ്ക്ക് ഇസ്രായേലിന് പ്രതിദിനം മൂന്നു മുതല്‍ ആറു മില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടായതായി ഇസ്രായേല്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കെഎഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it