Sub Lead

കൊവിഡ്: ഇന്നലെ രാജ്യത്ത് റെക്കോര്‍ഡ് മരണം; രോഗികള്‍ ഒരു ലക്ഷത്തില്‍ താഴെ

കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേര്‍ക്കാണ് രാജ്യത്തുടനീളം വൈറസ് ബാധയേറ്റത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ രോഗികളുടെഎണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി.

കൊവിഡ്: ഇന്നലെ രാജ്യത്ത് റെക്കോര്‍ഡ് മരണം; രോഗികള്‍ ഒരു ലക്ഷത്തില്‍ താഴെ
X

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് ബാധിതര്‍ ഒരുലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേര്‍ക്കാണ് രാജ്യത്തുടനീളം വൈറസ് ബാധയേറ്റത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ രോഗികളുടെഎണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി.

അതേസമയം, റെക്കോര്‍ഡ് കൊവിഡ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. 6148 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,59ക്ഷം ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇന്ത്യയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 11,67,952 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 1,51,367 ലക്ഷം പേരാണ് ഇന്നലെ മാത്രം രോഗമുക്തരായത്. ഇതുവരെ 3,59,676 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 23,90,58,360 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ജൂണ്‍ 9 വരെ 37,21,98,253 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു. ഇതില്‍ ഇന്നലെ 20,04,690 സാംപിളുകളാണ് പരിശോധിച്ചത്.

Next Story

RELATED STORIES

Share it