Sub Lead

രാജ്യത്ത് 24 മണിക്കൂറിനിടെ 86,362 കൊവിഡ് കേസുകള്‍; 1,089 മരണം; ആകെ രോഗബാധിതര്‍ 59 ലക്ഷം കടന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ 86,362 കൊവിഡ് കേസുകള്‍; 1,089 മരണം; ആകെ രോഗബാധിതര്‍ 59 ലക്ഷം കടന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 85,362 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ അനുസരിച്ച് 59,03,932 ആയി ഉയര്‍ന്നിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,089 മരണങ്ങള്‍ രേഖപ്പെടുത്തി. ഇതോടെ മരണസംഖ്യ 93,379 ആയി ഉയര്‍ന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്തെ രോഗം ഭേദമായവരുടെ കണക്കും ഉയര്‍ന്നുവരികയാണ്. നിലവില്‍ 9,60,969 സജീവ രോഗികളാണുള്ളത്. 48.49 ലക്ഷം പേര്‍ രോഗമുക്തി നേടി. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 82.14 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 7.02 കോടി കൊവിഡ് പരിശോധനകളാണ് നടത്തിയത്. മഹാരാഷ്ട്ര (2,73,190), കര്‍ണാടക (98,493), ആന്ധ്രപ്രദേശ് (67,683), ഉത്തര്‍പ്രദേശ് (59397) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ലോകത്താകെ 32.4 ദശലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 9,86,000 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 23.3 ദശലക്ഷം പേര്‍ രോഗമുക്തി നേടി.ഇന്നലെ 13 ലക്ഷത്തിലേറെ സാമ്പിളുകളാണ് പരിശോധിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള യുഎസില്‍ 70 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്. ബ്രസീലില്‍ 47 ലക്ഷം കൊവിഡ് ബാധിതരാണുള്ളത്. വാക്സിനുള്ള പരീക്ഷണങ്ങള്‍ ലോകമെമ്പാടും നടക്കുന്നു. റഷ്യ, അമേരിക്ക, യു.കെ., ഫ്രാന്‍സ്, ചൈന, ജര്‍മ്മനി, ഇന്ത്യ എന്നീ രാജ്യങ്ങള്‍ മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നിരുന്നാലും, ഇക്കാര്യത്തില്‍ ഇതുവരെ ഒരു സ്ഥിരീകരണം ലഭിച്ചിട്ടില്ല, എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുമോ എന്ന ആശങ്ക ഇപ്പോഴും നിലനിക്കുന്നു.




Next Story

RELATED STORIES

Share it