- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ: നിരോധനാജ്ഞ നിബന്ധനകള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയെന്ന് കലക്ടര്‍

കോഴിക്കോട്: കെറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ക്രിമിനല്‍ പ്രൊസിജ്യര്‍ കോഡ്(സിആര്‍പിസി സെക്്ഷന്‍ 144 (1,2,3) പ്രകാരം താഴെപറയുന്ന കാര്യങ്ങളാണ് കലക്ടര്‍ നിരോധിച്ചത്. നിബന്ധനകള്‍പാലിക്കപ്പെടേണ്ടത് സ്ഥാപനങ്ങളുടെ മേധാവികളുടെയും പൗരന്‍മാരുടെയും ഉത്തരവാദിത്വമാണ്. നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ കൊറോണ വൈറസിന്റെ സമൂഹവ്യാപനത്തിന് കാരണമാവും. ആയതിനാല്‍ നിബന്ധനകളുടെ ലംഘനം പൊതുജന ആരോഗ്യദുരന്തത്തിലേക്ക് വഴിതെളിയിക്കും. നിരോധനങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്കെതിരേ ഐപിസി 269 ,188 പ്രകാരമുള്ള നടപടികള്‍ ജില്ലാ പോലിസ് മേധാവികള്‍ സ്വീകരിക്കും. പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ല. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി വില്ലേജ് ഓഫിസറും പോലിസും ഉള്‍പ്പെട്ട സ്‌ക്വാഡുകള്‍ വില്ലേജ് തലത്തില്‍ രൂപീകരിച്ചിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌ക്വാഡുകള്‍ ആയത് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട എസ്എച്ച്ഒയ്ക്ക് റിപോര്‍ട്ട് ചെയ്യേണ്ടതാണ്. ഇതിനുപുറമെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ പോലിസിന്റെ നിരീക്ഷണം ഉണ്ടാവേണ്ടതുമാണ്. വില്ലേജ് അടിസ്ഥാനത്തിലുള്ള സ്‌ക്വാഡുകളിലേക്ക് വില്ലേജ് ഓഫിസര്‍/സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍മാരെ രണ്ടു ഷിഫ്റ്റുകളിലായി മാര്‍ച്ച് 23 മുതല്‍ നിയോഗിക്കപ്പെട്ടെന്ന് അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റുംസ്‌ക്വാഡുകളിലേക്ക് പോലിസ് ഉദ്യോഗസ്ഥരെ 2 ഷിഫ്റ്റുകളിലായി നിയോഗിക്കപ്പെട്ടെന്ന് ജില്ലാ പോലിസ് മേധാവികളും ഉറപ്പുവരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.
നിരോധനാജ്ഞ ഉത്തരവിന് മാര്‍ച്ച് 22 മുതല്‍ മറ്റൊരു ഉത്തരവുണ്ടാവുന്നത് വരെ പ്രാബല്യമുണ്ടാവും. ജില്ലയിലെ എല്ലാ പൊതുസ്ഥലങ്ങളും ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളിലും 5ല്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്നത് നിരോധിച്ചിട്ടുണ്ട്. ഉല്‍സവങ്ങള്‍, മതാചാരങ്ങള്‍, മറ്റ് ചടങ്ങുകള്‍ വിരുന്നുകള്‍ എന്നിവയില്‍ 10ല്‍ അധികം പേര്‍ പങ്കെടുക്കരുത്. സ്‌കൂളുകള്‍ കോളജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുംമതപഠന കേന്ദ്രങ്ങളിലും ക്ലാസുകള്‍ ക്യാംപുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവയും വിലക്കി. ആശുപത്രികളില്‍ സന്ദര്‍ശകര്‍ ബൈസ്റ്റാന്‍ഡര്‍മാരായി ഒന്നിലധികം പേര്‍ പാടില്ല.
ക്ഷേത്രങ്ങളിലും പള്ളികളിലും 10ലധികം പേര്‍ ഒരുമിച്ചുകൂടരുത്. ഹെല്‍ത്ത് ക്ലബുകള്‍, ജിമ്മുകള്‍, ടര്‍ഫ് കളിസ്ഥലങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലക്കി. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളുടെ പ്രവേശനം, എല്ലാതരം പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍ എന്നിവയെല്ലാം നിരോധിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെ അടച്ചിടരുത്.
മേല്‍പറഞ്ഞ നിരോധനങ്ങള്‍ക്ക് പുറമെ ജില്ലാ ദുരന്തനിവാരണ നിയമം പ്രകാരം കൊറോണ രോഗവ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍കൂടി ഏര്‍പ്പെടുത്തി. വിവാഹങ്ങളില്‍ ഒരേസമയം 10 ല്‍ കൂടുതല്‍പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാവാന്‍പാടില്ല. ആകെ പങ്കെടുക്കുന്നവര്‍ 50ല്‍ കൂടുതലാവാനും പാടില്ല. വിവാഹ തിയ്യതിയും ക്ഷണിക്കുന്നവരുടെ ലിസ്റ്റും അതത് പോലിസ് സ്‌റ്റേഷനിലുംവില്ലേജ് ഓഫിസുകളിലും അറിയിക്കണം. ഹാര്‍ബറുകളിലെ മല്‍സ്യ ലേല നടപടികള്‍ നിരോധിച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് നിശ്ചയിക്കുന്ന നിരക്കില്‍ വില്‍പ്പന നടത്തണം.
ഒരേസമയം അഞ്ചില്‍ കുൂടുതല്‍ പേര്‍ കടകളില്‍/മല്‍സ്യ-മാംസ മാര്‍ക്കറ്റ് കൗണ്ടറുകളിലും എത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. മല്‍സ്യ മാര്‍ക്കറ്റുകളില ഒരോ കൗണ്ടറുകളും തമ്മില്‍ 5 മീറ്റര്‍ അകലവും ഉപഭോക്താക്കള്‍ക്കിടയില്‍ ഒരുമീറ്റര്‍ അകലവും പാലിക്കണം. നിയന്ത്രണങ്ങള്‍ സംബന്ധിച്ച ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. വീടുകളില്‍ സാധനം എത്തിക്കുന്നതിന് സൗകര്യമുള്ള വ്യാപരസ്ഥാപനങ്ങള്‍ ഇത് പ്രോല്‍സാഹിപ്പിക്കണം. അവശ്യസാധനങ്ങള്‍ വീടുകളില്‍നിന്ന് ഫോണ്‍(വാട്ട്‌സ് ആപ്പ് നമ്പര്‍) ചെയ്ത് ഓര്‍ഡര്‍ സ്വീകരിച്ചശേഷം എടുത്തുവച്ച് ഉടമകളെ അറിയിക്കുന്നത് കടകളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കും. റസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലും ഫിസിക്കല്‍ ഡിസ്റ്റന്‍സിങ് ഉറപ്പുവരുത്തതിനായി എല്ലാ സീറ്റുകളും ചുരുങ്ങിയത് ഒരുമീറ്റര്‍ അകലത്തില്‍ ക്രമീകരിക്കണം. റസ്‌റ്റോറന്റുകളിലെയും ഹോട്ടലുകളിലെയും കിച്ചണുകളും ഡൈനിങ് ഏരിയയും അണുനാശിനി ഉപയോഗിച്ച് എല്ലാ ദിവസവുംവൃത്തിയാക്കണം.
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലികളിലും ഉപഭോക്താക്കള്‍ക്കായി ബ്രേക്ക് ദ ചെയിന്‍ ഉറപ്പുവരുത്താനായി സോപ്പും സാനിറ്റൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കണം. വന്‍കിട ഷോപ്പിങ് മാളുകള്‍, സൂപര്‍മാര്‍ക്കറ്റുകള്‍ എന്നിവ സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തിവയ്‌ക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ്. ഷോപ്പ് മുറികളുടെ വിസ്തിര്‍ണത്തിന് ആനുപാതികമായി 10 ചതുരശ്ര മീറ്ററിന് ഒരാള്‍ എന്നനിലയില്‍ മാത്രമേ ഷോപ്പിനകത്ത് അകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഷോപ്പിന്റെ വിസ്തിര്‍ണം പുറത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. മറ്റ് എല്ലാതരം സ്വകാര്യ സ്ഥാപനങ്ങളിലും ഫിസിക്കല്‍ ഡിസ്റ്റന്‍സിങ് ഉറപ്പുവരുത്തേണ്ടതും വീട്ടിലിരുന്ന് ജോലിചെയ്യുന്ന സംവിധാനം പ്രോല്‍സാഹിപ്പിക്കണം. ജീവനക്കാരുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെ തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണ്. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഫിസിക്കല്‍ ഡിസ്റ്റന്‍സ് ഉറപ്പുവരുത്താനായി ബസുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കാവു. മറ്റു ടാക്‌സി വാഹനങ്ങളില്‍(കാറുകള്‍/ഒട്ടോറിക്ഷകളില്‍)ഒരു യാത്രക്കാരനെയും മാത്രമേ അനുവദിക്കാന്‍ പാടുള്ളു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















