കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
46കാരനായ കാസര്‍കോട് സ്വദേശി മൈസൂരുവിലും 22കാരനായ കണ്ണൂര്‍ സ്വദേശി ബെംഗളൂരുവിലുമാണ് ഐസൊലേഷനില്‍ കഴിയുന്നതെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു
BY BSR23 March 2020 3:14 PM GMT
X
BSR23 March 2020 3:14 PM GMT
ബെംഗളൂരു: വിദേശത്തുനിന്ന് കര്‍ണാടയിലെത്തിയ രണ്ട് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദുബയില്‍ നിന്നെത്തിയ ഇരുവരെയും കൊറോണ രോഗ ലക്ഷണങ്ങളോടു കൂടി തന്നെയാണ് വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 46കാരനായ കാസര്‍കോട് സ്വദേശി മൈസൂരുവിലും 22കാരനായ കണ്ണൂര്‍ സ്വദേശി ബെംഗളൂരുവിലുമാണ് ഐസൊലേഷനില്‍ കഴിയുന്നതെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, കാസര്‍കോടുവച്ച് കൊറോണ സ്ഥിരീകരിച്ച വ്യക്തി കര്‍ണാടയില്‍ സഞ്ചരിച്ചതെന്ന് സൂചിപ്പിക്കുന്ന റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും നിര്‍ദേശം നല്കി. നിലവില്‍ 33 പേര്‍ക്കാണ് കര്‍ണാടയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT