Sub Lead

വിദ്യാര്‍ഥിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കി രാജ്യത്തെ മികച്ച ഒമ്പതാം പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍; കടുത്ത നടപടിയെന്ന് ഹൈക്കോടതി

വിദ്യാര്‍ഥിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കി രാജ്യത്തെ മികച്ച ഒമ്പതാം പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍; കടുത്ത നടപടിയെന്ന് ഹൈക്കോടതി
X

ഭോപ്പാല്‍: രാജ്യത്തെ ഏറ്റവും മികച്ച ഒമ്പതാം പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയെന്ന് മധ്യപ്രദേശ് ഹൈക്കോടതി. മധ്യപ്രദേശിലെ മല്‍ഹാര്‍ഗഡ് പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. 2.7 കിലോഗ്രാം കറുപ്പുമായി 12ാം ക്ലാസ് വിദ്യാര്‍ഥി സോഹനെ പിടികൂടിയെന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് പോലിസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, സോഹനെ പോലിസ് ബസില്‍ നിന്നും ബലമായി വലിച്ചിറക്കി കൊണ്ടുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൂടാതെ പോലിസ് ഹാജരാക്കിയ അറസ്റ്റ് രേഖകള്‍ സിസിടിവി ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. ഇതേതുടര്‍ന്ന് സോഹന്റെ കുടുംബം നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹരജി പരിഗണിച്ച കോടതി മന്ദസോര്‍ എസ്പി വിനോദ് കുമാര്‍ മീണയെ കോടതിയില്‍ വിളിച്ചുവരുത്തി. ബസില്‍ നിന്നാണ് സോഹനെ അറസ്റ്റ് ചെയ്തതെന്ന് മീണ കോടതിയില്‍ സമ്മതിച്ചു. മല്‍ഹാര്‍ഗഡ് സ്‌റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിളാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സോഹനെ നിയമവിരുദ്ധമായി പൂട്ടിയിട്ട സമയത്താണ് കേസ് എടുത്തത്. സംഭവത്തില്‍ ആറ് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും മീണ കോടതിയില്‍ പറഞ്ഞു. സംഭവത്തില്‍ കടുത്ത നടപടിയുണ്ടാവുമെന്ന് പറഞ്ഞ് കോടതി ഹരജി വിധി പറയാന്‍ മാറ്റി.

Next Story

RELATED STORIES

Share it